ഡിജിറ്റൽ ക്ലാസ് റൂം ഉദ്​ഘാടനം ചെയ്തു

കരുനാഗപ്പള്ളി: ഗവ. യു.പി.എസിൽ ഡിജിറ്റൽ ക്ലാസ് റൂം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ക്ലാസ് റൂം സംബന്ധിച്ച പദ്ധതി വിശദീകരണം എ-സ്.ബി.ഐ ലൈഫ് ഏരിയ മാനേജർ പ്രിൻസ് ജയിംസ് നിർവഹിച്ചു. പ്രമുഖരെ നഗരസഭാ ചെയർപേഴ്സൺ എം. ശോഭന ആദരിച്ചു. കലാപ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് അജയൻ സാഗ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ആർ. ശോഭ, നഗരസഭാ കൗൺസിലർമാരായ എൻ.സി. ശ്രീകുമാർ, ശക്തികുമാർ, ജോസ് സി. ജോൺ, എസ്. സേതുലക്ഷ്മി, കെ.എൻ. ആനന്ദൻ, സജി സഞ്ജയൻ എന്നിവർ സംസാരിച്ചു. എസ്.ബി.ഐ ലൈഫ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ഡിജിറ്റൽ ക്ലാസ് റൂം പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.