വളർത്തുപക്ഷികൾക്ക് ഭീഷണിയായ 'വിരുതൻ' ഒടുവിൽ കെണിയിലായി

ചവറ: വീടുകളിലെ വളർത്തുപക്ഷികളുടെ അന്തകനായ 'വിരുതൻ'ഒടുവിൽ കെണിയിൽ. നിരന്തരമായി കൂട് തകർത്ത് കോഴികളെ അപഹരിച്ചിരുന്ന കാട്ടുപൂച്ചയെയാണ് വീട്ടുകാരൻ തേവലക്കര പുത്തൻസങ്കേതം പുളിയറയിൽ ഗിരിഷ് കെണിവെച്ച് കൂട്ടിലാക്കിയത്. വളർത്തുമൃഗങ്ങളെയും പക്ഷികളെയും ഉപജീവനത്തിന് വളർത്തുന്ന ഗിരീഷിന് കഴിഞ്ഞ കുറേ നാളായുള്ള തലവേദനയാണ് പൂച്ച കൂട്ടിലകപ്പെട്ടതോടെ ഒഴിഞ്ഞ് പോയത്. കോഴികളെയും കുഞ്ഞുങ്ങളെയും കൂട്ടിൽനിന്ന് കാണാതാകുന്നത് പതിവായിരുന്നു. രണ്ടാഴ്ചക്കിെട 30 കോഴികളാണ് നഷ്ടമായത്. സാമൂഹികവിരുദ്ധരാെണന്ന സംശയത്തിലായിരുന്നെങ്കിലും ദിവസങ്ങൾക്കു മുമ്പ് കോഴികളുടെ കാലും തലയും കടിച്ചുകീറിയിട്ടത് കണ്ടതോടെയാണ് ഇരുമ്പ് കൂടൊരുക്കി കെണി വെച്ചത്. ഞായറാഴ്ച രാവിലെ പശുവി​െൻറ കറവക്കായി തൊഴുത്തിലെത്തിയപ്പോളാണ് കൂട്ടിനുള്ളിൽ കാട്ടുപൂച്ച കുടുങ്ങിയത് കണ്ടത്. വള്ളിപ്പുലി എന്നറിയപ്പെടുന്ന കാട്ടുപൂച്ചയാണ് പിടിയിലായത്. ഗിരീഷ് വിവരമറിയിച്ചതനുസരിച്ച് വനപാലകരെത്തി കാട്ടുപൂച്ചയെ ഏറ്റെടുത്തു. വനശ്രീ മണൽ വിപണന കേന്ദ്രം: മുഖ്യമന്ത്രിയുടെ സമയം ലഭിച്ചാലുടൻ മണൽ വിതരണം ആരംഭിക്കും- -മന്ത്രി കെ. രാജു ചിത്രം - കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിൽ വനം വകുപ്പ് നേതൃത്വത്തിൽ ആരംഭിച്ച വനശ്രീ മണൽ വിപണന കേന്ദ്രത്തിൽനിന്ന് സാധാരണ ജനങ്ങൾക്കായി മണൽ വിതരണം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ സമയം ലഭിച്ചാലുടൻ മണൽ വിതരണോദ്ഘാടനം നടത്താൻ കഴിയുമെന്നും മന്ത്രി കെ. രാജു. ഒരു വർഷത്തോളമായി മണൽ വിപണന കേന്ദ്രത്തി​െൻറ നടപടി ക്രമങ്ങൾ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ഇഴയാൻ തുടങ്ങിയിട്ട്. മണൽവില നിശ്ചയിക്കുന്നതിൽ പോലും പാറപ്പൊടി ലോബിയുടെ സമ്മർദത്തിന് വഴങ്ങി ഉയർന്ന വില നിശ്ചയിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോൾ സാധാരണക്കാർക്കായി നൽകുന്ന മണൽ വിലയിൽ 18 ശതമാനം ജി.എസ്.ടി നിശ്ചയിച്ചിരുന്നത് അഞ്ചു ശതമാനമായി സർക്കാർ കുറച്ചിട്ടുണ്ടെന്നും വിതരണോദ്ഘാടനം നടത്തുന്നതിന് മുഖ്യമന്ത്രിയുടെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കുളത്തൂപ്പുഴയിൽ നിർമാണം പൂർത്തിയാവുന്ന ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനവും ഇതോടൊപ്പം നടത്താൻ അധികൃതർ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.