കയര്‍ തൊഴിലാളി പെന്‍ഷന്‍ വാങ്ങുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം * നേരി​െട്ടത്തണമെന്ന് നിര്‍ബന്ധമില്ല, ദൂതന്‍ വഴിയും എത്തിക്കാമെന്ന്​ അധികൃതര്‍

അഞ്ചാലുംമൂട്: കയര്‍ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പുകള്‍ തുടങ്ങി. 13ന് പനയം ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് പനയം ഗ്രാമപഞ്ചായത്ത് ഓഫിസിലും 14ന് തൃക്കരുവ പഞ്ചായത്തിലുള്ളവര്‍ക്ക് പ്രാക്കുളം ഈസ്റ്റ് കയര്‍ സഹകരണ സംഘത്തിലും ക്യാമ്പ് നടത്തും.15ന് പഴയ തൃക്കടവൂര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് തൃക്കടവൂര്‍ സോണലിലും 17ന് മണ്‍റോതുരുത്ത്, പടിഞ്ഞാറേകല്ലട, കിഴക്കേകല്ലട പഞ്ചായത്തിലുള്ളവര്‍ക്ക് മണ്‍റോതുരുത്ത് സര്‍വിസ് സഹകരണ ബാങ്കിലും ക്യാമ്പ് നടത്തും. 19ന് പൂതക്കുളം പഞ്ചായത്തിലുള്ളവര്‍ക്ക് പൂതക്കുളം സര്‍വിസ് സഹകരണ ബാങ്കിലും 20 ന് പരവൂര്‍ മുനിസിപ്പാലിറ്റി, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍ പഞ്ചായത്തിലുള്ളവര്‍ക്ക് പരവൂര്‍ മുനിസിപ്പല്‍ ഓഫിസിലും 21ന് നീണ്ടകര പഞ്ചായത്ത് ഓഫിസിലും ക്യാമ്പ് നടത്തും. കൊല്ലം കോര്‍പറേഷന്‍, മുന്‍ കിളികൊല്ലൂര്‍, ശക്തികുളങ്ങര പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് 21 വരെ ക്ഷേമനിധിയുടെ കൊല്ലം ഓഫിസില്‍ എത്തിക്കാം. ജീവിച്ചിരിക്കുെന്നന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ കാര്‍ഡി​െൻറയോ പാസ്ബുക്കി​െൻറയോ പകര്‍പ്പ് എന്നിവ നേരിട്ടോ ദൂതന്‍ മുഖേനയോ എത്തിച്ചാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.