കൊല്ലം: മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന കൺവെൻഷൻ ഷാ ഇൻറർ നാഷനലിൽ നടന്നു. സംസ്ഥാന പ്രസിഡൻറ് അയത്തിൽ അൻസർ അധ്യക്ഷതവഹിച്ചു. ജയിൽ ഡി.ജി.പി ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം പ്രസാദ് അവതരിപ്പിച്ചു. സമിതി സംസ്ഥാന അംഗവും കോർപറേഷൻ കൗൺസിലറുമായ ലൈലകുമാരി, സമിതി സംസ്ഥാന കമ്മിറ്റി അംഗം പി.കെ. മുരളീധരൻ നെടുമ്പന, അബ്ദുൽറഹ്മാൻ കോയ, ചന്ദ്രൻ, അമീർ കൊട്ടിയം, കിളികൊല്ലൂർ രാജൻ, ഷാനവാസ് എന്നിവർ സംസാരിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പോടനുബന്ധിച്ച് ജയിൽ ഡി.ഐ.ജി ബി. പ്രദീപ്, അബ്ദുൽ വഹാബ്, ശങ്കർ, അലക്സ് കെ. പണിക്കർ, അബ്ദുൽറഹ്മാൻ കോയ എന്നിവരുടെ മേൽനോട്ടത്തിൽ ഭാരവാഹികളെ തെരഞ്ഞടുത്തു. സംസ്ഥാന ഭാരവാഹികൾ: അയത്തിൽ അൻസർ (പ്രസി.), കൊല്ലം പ്രസാദ് (ജന. സെക്ര.). രക്ഷാധികാരികൾ: ഹൈകോടതി അഡ്വ. സുബാഷ് ചന്ദ്രബോസ്, ജി. ശങ്കർ, അബ്ദുൽ വഹാബ്. സെക്രട്ടറിമാർ: ബിജുരാമചന്ദ്രൻ, അഡ്വ. അബൂബക്കർ, നാഗഭവൻ പുരുഷോത്തമൻ. വൈസ്പ്രസിഡൻറുമാർ: അലക്സ് കെ. പണിക്കർ, ഷിബു റാവുത്തർ, അഡ്വ. രാജീവൻ. ജോയൻറ് സെക്രട്ടറിമാർ: കെ.പി. അനിൽകുമാർ, ശശിധരൻ, കിഷോർ കുമാർ. ട്രഷറർ: ജോൺ വർഗീസ് പുത്തൻപുര. കൂടാതെ, 40 സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളും ഉൾപ്പെടെ ആകെ 55 സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളെ യോഗം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.