ജനകീയ റെയ്​ഡിൽ വീണ്ടും വൻ കഞ്ചാവ്​ വേട്ട

കൊല്ലം: അസി. എക്സൈസ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘം നടത്തിയ റെയ്ഡിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി. രണ്ടുപേർക്കെതിരെ കേസെടുത്തു. പെരുമ്പുഴ തുണ്ടുവിള വീട്ടിൽ ഷെഫീക്ക് (24), സഹോദരൻ അജ്മീർഖാൻ (22) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരുടെ വീട്ടിൽ വൻതോതിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപന നടത്തുന്നുവെന്ന് വിവരം ലഭിച്ചത് പ്രകാരം ഷാഡോ സംഘം വീട്ടിലെത്തുകയും തുടർന്ന് അമ്പതോളം നാട്ടുകാരും ചേർന്ന് വീട്ടിലും പരിസരത്തും നടത്തിയ തിരച്ചിലിൽ വലുതും ചെറുതുമായ പൊതികളാക്കി ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. പ്രതികൾ തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിലാരംഭിച്ചതായും ഉടൻ പിടികൂടുമെന്നും അന്വേഷണസംഘം അറിയിച്ചു. റെയ്ഡിൽ അസി. എക്സൈസ് കമീഷണർ പി.കെ. സനു, ഇൻസ്പെക്ടർ ബിജു എൻ. ബേബി, ഷാഡോ ടീമംഗങ്ങളായ ബി. ദിനേഷ്, അരുൺ ആൻറണി, വിഷ്ണു രാജ്, ലാൽ, ശരത് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.