കൊല്ലം: കൊട്ടാരക്കര വയോജന സമരസമിതിയുടെ നേതൃത്വത്തിൽ ജില്ല കലക്ടർ, ആർ.ഡി.ഒ, ജില്ലതല ആരോഗ്യവകുപ്പ് മേധാവികൾ എന്നിവർക്ക് നിവേദനംനൽകി. ഇടയ്ക്കിടം ആയുർവേദ ഡിസ്പെൻസറി കിടത്തിചികിത്സയുള്ള ആശുപത്രിയായി ഉയർത്തുക, കരീപ്ര പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി കോമ്പൗണ്ടിലെ കെട്ടിടത്തിൽ 10 കിടക്കകളോടുകൂടിയ ആശുപത്രി ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്. സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ ജില്ല വൈസ് പ്രസിഡൻറ് ജി. ഗോപിനാഥൻ, സമരസമിതി കൺവീനർ എൻ. ദിവാകരൻ, വിശ്വൻ കുടിക്കോട്, എം. ചെറിയാൻ, ഡോ. കുഞ്ഞാണ്ടിച്ചൻ, അഡ്വ. ജി. അമൃതവല്ലി, സ്വാമി മങ്ങാട് എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.