തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാേങ്കതിക മ്യൂസിയം സ്കൂൾ വിദ്യാർഥികൾക്ക് ഏപ്രിൽ-മേയ് മാസങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി അവധിക്കാല ശാസ്ത്രപ്രവൃത്തിപരിചയ ശിൽപശാല സംഘടിപ്പിക്കും. വിദ്യാർഥികളിൽ ശാസ്ത്രാവബോധവും ശാസ്ത്ര സംസ്കാരവും വളർത്തിയെടുക്കുകയാണ് ലക്ഷ്യം. റോബോട്ടിക്സ്, അസ്ട്രോണമി, ബഹിരാകാശപഠനം തുടങ്ങിയ നൂതനശാഖകൾ വരെ കുട്ടികളെ പരിചയപ്പെടുത്തും. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 16 വൈകീട്ട് അഞ്ചിന്. താൽപര്യമുള്ള വിദ്യാർഥികൾ സ്ക്രീനിങ് ടെസ്റ്റിനായി ശാസ്ത്ര സാേങ്കതിക മ്യൂസിയം വെബ്സൈറ്റിൽ (www.kstmuseum.com/ksstm.org) നിന്ന് ഒാൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇത്തവണ ഒാൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. വിവരങ്ങൾക്ക് മ്യൂസിയം ഒാഫിസുമായി ബന്ധപ്പെടണം. േഫാൺ: 0471 2306024, 2306025.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.