19.99 ലക്ഷം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുവയസ്സിന് താഴെയുള്ള 19,99,441 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയതായി ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ഇതിനായി 24,439 പോളിയോ വാക്സിനേഷൻ ബൂത്തുകൾ പ്രവർത്തിച്ചു. ഓരോ ബൂത്തിലും പരിശീലനം ലഭിച്ച രണ്ട് വാക്സിനേറ്റർമാരെ വീതം നിയോഗിച്ചാണ് ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ തുള്ളിമരുന്ന് വിതരണം നടത്തിയത്. ഞായറാഴ്ച വാക്സിൻ കൊടുക്കാൻ വിട്ടുപോയ കുട്ടികൾക്ക് തിങ്കൾ, ചൊവ്വ തീയതികളിൽ ആരോഗ്യ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി വാക്സിൻ നൽകും. പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വാക്സിനേഷൻ ബൂത്തുകൾ പ്രവർത്തിച്ചത്. ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ തിങ്കളും ചൊവ്വയും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.