ഗംഗേശാനന്ദക്കെതിരെയുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ട് നിയമോപദേശത്തിന് കൈമാറി

തിരുവനന്തപുരം: ലിംഗം മുറിച്ച കേസിൽ സ്വാമി ഗംഗേശാനന്ദയെ മുഖ്യപ്രതിയാക്കി ക്രൈംബ്രാഞ്ച്. പെൺകുട്ടിയും വീട്ടുകാരും കേസിൽ മൊഴിമാറ്റിയെങ്കിലും ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചത് പീഡനശ്രമത്തിനിടെയാണെന്ന കണ്ടെത്തലിൽ ഉറച്ചുനിൽക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. ഇതുസബന്ധിച്ച അന്തിമ റിപ്പോർട്ട് അന്വേഷണസംഘം തലവൻ എസ്.പി മുഹമ്മദ് ഷബീർ നിയമോപദേശത്തിന് നൽകി. നിയമോപദേശം കിട്ടുന്ന മുറക്ക് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ബാഹ്യപ്രേരണകൊണ്ടാണ് സ്വാമിയുടെ ലിംഗം മുറിച്ചതെന്ന പെണ്‍കുട്ടിയുടെ രണ്ടാം മൊഴി തള്ളിക്കളഞ്ഞാണ് കോടതിയിലും പേട്ട പൊലീസിനും നൽകിയ ആദ്യമൊഴിയുടെ അടിസ്ഥാനത്തിൽ അന്തിമ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഐ.പി.സി 323-കൈകൊണ്ട് അടിക്കുക, 354 ബി- നഗ്നയാകാൻ നിർബന്ധിച്ച് അപമാനിക്കുക, 376-ബലാത്സംഗം, 506 -മരണഭയം ഉണ്ടാകുക, പോക്സോ ആക്ട് എന്നിവയാണ് ഗംഗേശാനന്ദക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. കഴിഞ്ഞ മേയ് 19നായിരുന്നു സംഭവം. പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ താൻ സ്വാമിയുടെ ലിംഗം ഛേദിച്ചതായി പെൺകുട്ടി നേരിട്ട് പേട്ട പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു. എന്നാൽ, കേസന്വേഷണം തുടരുന്നതിനിടെ പെണ്‍കുട്ടി നാടകീയമായി മൊഴിമാറ്റി. സ്വാമിയുടെ സഹായി അയ്യപ്പദാസി​െൻറ പ്രേരണയാലാണ് കൃത്യം ചെയ്തതെന്നും സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നുമായിരുന്നു മൊഴി. പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും സ്വാമിക്ക് അനുകൂലമായാണ് മൊഴി കൊടുത്തത്. മകൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും സ്വാമി കുടുംബസുഹൃത്തിനെപ്പോലെയാണെന്നും അയ്യപ്പദാസാണ് കൃത്യത്തിന് പിന്നിലെന്നുമാണ് മാതാവി‍​െൻറ മൊഴി. ഇതി​െൻറ അടിസ്ഥാനത്തിൽ കൊല്ലത്ത് െവച്ച് ക്രൈംബ്രാഞ്ച് സംഘം അയ്യപ്പദാസിനെ കസ്റ്റഡിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇതിനിടയിൽ സ്വാമിയുടെ നിരപരാധിത്വം തെളിയിക്കുന്നതിന് പെൺകുട്ടിയുടെ പേരിൽ കത്ത് പുറത്തുവന്നു. എന്നാൽ, മൊഴിമാറ്റത്തിനും കത്തിനും പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തി‍​െൻറ കണ്ടെത്തൽ. പൊലീസിന് ലഭിച്ച പല തെളിവുകളും സ്വാമിക്ക് എതിരായിരുന്നു. സംഭവസമയത്ത് പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രത്തി‍​െൻറയും വീട്ടിൽനിന്ന് ശേഖരിച്ച ചില തെളിവുകളുടെയും ശാസ്ത്രീയ പരിശോധന ഫലം കൂടി ലഭിച്ചാൽ നിയമോപദേശത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കാമെന്ന നിലയിലേക്കാണ് ക്രൈംബ്രാഞ്ച് നീങ്ങുന്നത്. അതേസമയം, തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് സ്വാമി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ലിംഗം ആദ്യം തുന്നിച്ചേർത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.