പരസ്യ ചീട്ടുകളി; നാലുപേർ അറസ്​റ്റിൽ

കല്ലറ: പൊതുസ്ഥലത്ത് ചീട്ടുകളിച്ച നാലുപേരെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. കല്ലറ സ്വദേശികളായ പാലുവളളി ഹാഷിം, റിയാസ്, രമേശ്, മുണ്ടോണിക്കര സ്വദേശി സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. കല്ലറ വിദേശ മദ്യവിൽപനശാലക്ക് പിന്നിലെ റബർ തോട്ടത്തിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 9180 രൂപയും പിടിച്ചെടുത്തു. എസ്. ഐ നിയാസ്, എ.എസ്.ഐ മധു, പൊലീസുകാരായ മനു, പ്രശാന്ത്, ഹസൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ഫോട്ടോ പ്രദർശനം സമാപിച്ചു തിരുവനന്തപുരം: കേരള പ്രസ് അക്കാദമിയും പി.ആർ.ഡിയും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര ഫോട്ടോ പ്രദർശനം സമാപിച്ചു. ടാഗോർ ഹാളിൽ മെഡിക്കൽ വിദ്യാർഥി മാധുരിഹർഷ​െൻറ കുച്ചുപ്പിടിയുടെ രംഗപ്രവേശനത്തോടെയായിരുന്നു തിരശ്ശീല വീണത്. നർത്തകാചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി ചിലങ്ക നൽകി. എം.വി.എൻ. മൂർത്തി, ഋഷിരാജ് സിങ്, ഹേമചന്ദ്രൻ, ബിജു പ്രഭാകർ, കെ. മധു എന്നിവർ പങ്കെടുത്തു. ലോക പ്രശസ്ത ഫോട്ടോഗ്രഫർ നിക് ഒൗട്ടായിരുന്നു പ്രദർശത്തി​െൻറ ആകർഷണം. അതി സാഹസികമായ യുദ്ധരംഗങ്ങൾ മുതൽ സാധാരണക്കാര​െൻറ ജീവിതം വരെ പ്രദർശനത്തിലുണ്ടായിരുന്നു. കൊലക്കേസ്‌ പ്രതി കഞ്ചാവുമായി എക്‌സൈസ്‌ പിടിയിൽ നെടുമങ്ങാട്: കഞ്ചാവി​െൻറ മൊത്തവിതരണക്കാരൻ ബൈക്കിൽ കഞ്ചാവ്‌ കടത്തിക്കൊണ്ടുവരവെ അറസ്റ്റിലായി. നെടുമങ്ങാട്‌ കരിപ്പൂര്‌ തെക്കുംകര പറണ്ടോട്‌ ലക്ഷം വീട്‌ കോളനിയിൽ കഞ്ചാവ്‌ രാജേഷ്‌ എന്ന്‌ വിളിക്കുന്ന രാജേഷിനെ (34)യാണ് 47 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്‌തത്. നെടുമങ്ങാട്‌ എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്ടറുടെ നിർദേശാനുസരണം എക്‌സൈസ്‌ ഇൻസ്‌പെക്ടർ അജിത്‌.ജെ. ദാസി​െൻറ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. സ്‌കൂൾ കോളജ്‌ പരിസരങ്ങളിൽ കഞ്ചാവ്‌ വിതരണം ചെയ്യുന്നെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ ഇയാൾ എക്‌സൈസ്‌ നിരീക്ഷണത്തിലായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ രാജേഷ്‌ മുമ്പ്‌ നെടുമങ്ങാട്‌ പറണ്ടോട്‌ കോളനിയിൽ സ്‌ത്രീയെ ചവിട്ടിക്കൊന്ന കേസിൽ വിചാരണ നേരിടുകയാണ്‌. റെയ്ഡിൽ എക്‌സൈസ്‌ ഇൻസ്‌പെക്ടർ അജിത്‌.ജെ. ദാസ്‌, പ്രിവൻറിവ്‌ ഓഫിസർ എ. നവാസ്‌, സിവിൽ എക്‌സൈസ്‌ ഓഫിസർമാരായ സജിത്ത്‌, രാജേഷ്‌, സജികുമാർ, എക്‌സൈസ്‌ ഡ്രൈവർ സജീബ്‌ എന്നിവർ പങ്കെടുത്തു. പൊതുജനങ്ങൾക്കുള്ള പരാതികൾ 9400069406 എന്ന നമ്പറിൽ അറിയിക്കണമെന്ന് സി.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.