തിരുവനന്തപുരം: ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജിെൻറ നവീകരിച്ച അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിെൻറ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നിര്‍വഹിച്ചു. സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി, സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, സ്വാമി ജ്യോതിര്‍പ്രകാശ ജ്ഞാന തപസ്വി, സ്വാമി ജനസമ്മതന്‍ ജ്ഞാന തപസ്വി എന്നിവര്‍ സംബന്ധിച്ചു. തുടർന്ന് നടന്ന കൂട്ടായ്മയില്‍ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പൽ ഡോ.എ. വാസുകിദേവി, വൈസ് പ്രിന്‍സിപ്പൽമാരായ ഡോ.കെ. ജഗന്നാഥന്‍, ഡോ.പി. ഹരിഹരന്‍, അസി. കണ്‍വീനര്‍ മഹേഷ്. എം എന്നിവരും സംസാരിച്ചു. വാട്ടർ അതോറിറ്റി കുടിശ്ശിക നിവാരണ അദാലത് 2018 തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് വെള്ളക്കരം/കുടിശ്ശിക എന്നിവ സംബന്ധിച്ച് പരാതികൾ പരിഹരിക്കാനുള്ള അവസരമൊരുക്കുന്നു. പരാതികൾ തീർപ്പാക്കാനായി ഡിവിഷൻ തലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുന്നു. കുടിശ്ശികയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരമാവധി ഇളവുകൾ നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. 20വരെ പരാതി പരിഹാരത്തിനായി സമീപിക്കുന്നവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ദീർഘകാല കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കലിലൂടെ പരിഹരിക്കുേമ്പാൾ പലിശയിനത്തിൽ 50 ശതമാനത്തിലധികം കുറവ് അനുവദിക്കുകയും വെള്ളക്കര കുടിശ്ശികയിന്മേലുള്ള പിഴയും പിഴപ്പലിശയും പൂർണമായും ഒഴിവാക്കുകയും ചെയ്യും. സർചാർജ് 50 ശതമാനം ആയി കുറവുവരുത്തും. വെള്ളക്കരം നിശ്ചയിച്ചത് സംബന്ധിച്ച് ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങൾ പരമാവധി ഇളവു നൽകി പരിഹരിക്കും. ഗാർഹിക ഉപഭോക്താക്കൾക്ക് നൽകിവരുന്ന ലീക്കേജ് ആനുകൂല്യം ഒരുതവണ എന്നതിന് പകരം നിബന്ധനകൾക്ക് വിധേയമായി 10വർഷത്തിലൊരിക്കൽ നൽകും. ഡിവിഷൻ തലത്തിൽ തീർപ്പുകൽപിക്കാനാവാത്ത പരാതികളിന്മേൽ ചീഫ് എൻജിനീയർമാർ 31നു മുമ്പായി മേഖലാ തലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും. അദാലത്ത് തീയതികൾ കേരള വാട്ടർ അതോറിറ്റിയുടെ എല്ലാ ഡിവിഷൻ ഒാഫിസുകളിലും www.kwa.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.