ചവറ: വീടുകയറിയുള്ള അക്രമണത്തിൽ യുവാവിനും സ്ത്രീക്കും പരിക്കേറ്റു. തൊടിയൂർ അംബേദ്കർ കോളനിയിൽ രാഹുലി(23)നും അക്രമം തടയാനെത്തിയ രാഹുലിെൻറ കുഞ്ഞമ്മ ഗീത(42)ക്കുമാണ് പരിക്കേറ്റത്. ചവറയിലെ പയ്യലക്കാവ് ക്ഷേത്രത്തിന് സമീപത്തെ ഗീതയുടെ വീട്ടിലായിരുന്നു അക്രമം നടന്നത്. രാഹുലിനെ 15ഓളം വരുന്ന അക്രമികൾ കഴിഞ്ഞദിവസം രാത്രിയിൽ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടി കൊണ്ട് കൈകാലുകൾ അടിച്ചൊടിക്കുകയും വടിവാൾകൊണ്ട് വെട്ടുകയും ചെയ്തു. തൊടിയൂരിലെ അംബേദ്കർ ഗ്രാമത്തിൽ നിരവധി പ്രവർത്തകർ ആർ.എസ്.എസ് വിട്ട് ഡി.വൈ.എഫ്.ഐയിൽ ചേർന്നിരുന്നു. അന്ന് മുതൽ അവിടെ അക്രമണ പരമ്പരയാണ് നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അക്രമണം ഭയന്നാണ് രാഹുൽ ചവറയിലെ കുഞ്ഞമ്മയുടെ വീട്ടിൽ താമസിച്ചുവന്നതെന്ന് പറയപ്പെടുന്നു. രാഹുൽ ആർ.എസ്.എസ് വിട്ട് ഡി.വൈ.എഫ്.ഐയിൽ ചേർന്നിരുന്നയാളാണ്. ചവറ പൊലീസ് കേസെടുത്തു. മതേതരത്വം: വെല്ലുവിളി നേരിടാൻ കോൺഗ്രസ് പ്രാപ്തം- --ചെന്നിത്തല ശാസ്താംകോട്ട: മൂന്നരവർഷത്തെ ബി.ജെ.പി ഭരണം തകർത്തെറിഞ്ഞ മതേരത്വത്തെ വീണ്ടെടുത്ത് സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധവും പ്രാപ്തവുമാണെന്നും അതിന് പിന്തുണയുമായി ആരും വരുന്നതിന് വേണ്ടി പാർട്ടി കാത്ത് നിൽക്കില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 21 മാസത്തെ ഭരണത്തിനിടെ 22 പേരെ കൊലപ്പെടുത്തിയ കൊലയാളി സർക്കാറാണ് കേരളം ഭരിക്കുന്നത്. യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ശാസ്താംകോട്ടയിൽ ചുവപ്പ് ഭീകരതക്കെതിരെ യുവജന മുന്നേറ്റം എന്ന സമരത്തിെൻറ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസിയായ സുഗതനെ പണം കിട്ടാത്തതിെൻറ പേരിൽ ആത്മഹത്യയിലേക്ക് തള്ളിവിട്ട സി.പി.ഐക്ക് കാലം മാപ്പ് നൽകില്ലെന്നും ചെന്നിത്തല പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡൻറ് സുരേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ സംസാരിച്ചു. നേരത്തേ ഭരണിക്കാവിൽനിന്ന് യുവജന റാലിയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.