റെഡ് മാപ്പ് സംബന്ധിച്ച് കോർപേറഷൻ ഇതുവരെയും അഭിപ്രായം രേഖാമൂലം നൽകിയിട്ടില്ല തിരുവനന്തപുരം: ഫോർട്ട് സോണലിനു കീഴിൽ വരുന്ന 20 വാർഡുകളിൽ കെട്ടിട നിർമാണത്തിന് എയർപോർട്ട് എൻ.ഒ.സി വേണമെന്ന വ്യവസ്ഥ വിവാദമായതോടെ തിങ്കളാഴ്ച കോർപറേഷൻ നേതൃത്വത്തിൽ ചർച്ചക്ക് തീരുമാനം. മേയർ വി.കെ. പ്രശാന്തിെൻറ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എയർപോർട്ട് അധികൃതർ, 20 വാർഡുകളിലെയും കൗൺസിലർമാർ, കോർപറേഷൻ സെക്രട്ടറി, ഒാൾ കേരള ബിൽഡിങ് ഡിസൈനേഴ്സ് ഒാർഗനൈസേഷൻ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പെങ്കടുക്കും. വൈകീട്ട് 3.30ന് കോർപറേഷൻ കോൺഫറൻസ് ഹാളിലാണ് യോഗം. സുരക്ഷ മുൻനിർത്തി റെഡ്സോൺ മാർക്ക് ചെയ്ത മാപ്പ് ഉൾപ്പെടെ കത്ത് 2016ൽ എയർപോർട്ട് അതോറിറ്റി തദ്ദേശഭരണ സെക്രട്ടറി മുഖേന കോർപറേഷന് നൽകിയിരുന്നു. 5.5 കിലോമീറ്റർ ചുറ്റളവിൽ വരുന്ന വാർഡുകളിലെ എല്ലാ നിർമാണ പ്രവർത്തനങ്ങൾക്കും എയർപോർട്ട് അതോറിറ്റിയുടെ അനുമതി വേണമെന്നാണ് ഇതിലെ വ്യവസ്ഥ. തീരദേശ വാർഡുകളുൾപ്പെടെ 20 ഒാളം വാർഡുകളാണ് ഇതിൽ ഉൾപ്പെടുന്നത്. എന്നാൽ, യഥാസമയം കോർപറേഷൻ നിലപാട് വ്യക്തമാക്കാത്തതോടെ എല്ലാ നിർമാണങ്ങളും ഇപ്പോൾ നിലച്ചമട്ടായി. പദ്ധതി പ്രവർത്തനങ്ങളും അവതാളത്തിലായി. സംഭവം വിവാദമാവുകയും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്തതോെടയാണ് കോർപറേഷൻ ചർച്ചക്ക് തയാറായിരിക്കുന്നത്. എയർപോർട്ട് അതോറിറ്റി കോർപറേഷന് നൽകിയ കത്ത് പ്രകാരം 20 വാർഡുകളും റെഡ് സോണലിലാണ് വരുന്നത്. 1300 മുതൽ 1500 കുടുംബങ്ങളാണ് ഇതിൽ ഉൾപ്പെടുക. ഒാരോ വാർഡിലും നിരവധി നിർമാണ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. ചർച്ചക്ക് കോർപറേഷൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും റെഡ് മാപ്പ് സംബന്ധിച്ച് കോർപറേഷൻ ഇതുവരെയും ഒരഭിപ്രായവും രേഖാമൂലം നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.