തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമീഷനെതിരെ രാജ്യവ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഐ.എം.എ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ആശുപത്രികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുക, മെഡിക്കല്‍ കമീഷന്‍ രൂപവത്കരിക്കുന്നതിന്‍നിന്ന് പിന്മാറുക, എക്‌സിറ്റ് എക്‌സാം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചത്. രാജ്യത്തെ 1750 ബ്രഞ്ചുകളിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. ഇതിെൻറ തുടര്‍ച്ചയായി 30,000 ഡോക്ടര്‍മാരെയും മെഡിക്കല്‍ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് ഡല്‍ഹിയില്‍ മാര്‍ച്ച് 25ന് മഹാസമ്മേളനവും സംഘടിപ്പിക്കും. ഐ.എം.എ മുന്‍ പ്രസിഡൻറ് ഡോ. ജി. വിജയകുമാര്‍ സൈക്കിള്‍ റാലി ഉദ്ഘാടനം ചെയ്തു. ഐ.എം.എ സൈക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍, വൈസ് പ്രസിഡൻറ് ഡോ. പി. അനന്തരാജന്‍, ഡോ. വാസുദേവന്‍, ഡോ. സുനോജ്, ഡോ. അഭിലാഷ് എന്നിവർ പങ്കെടുത്തു. കനകക്കുന്നില്‍ തുടങ്ങിയ റാലി മെഡിക്കല്‍ കോളജില്‍ അവസാനിച്ചു. നഗരത്തിൽ കഞ്ചാവ് വേട്ട: ആറുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ തിരുവനന്തപുരം: നഗരത്തിലെ വിൽപനക്കാർക്ക് തമിഴ്നാട്ടിൽനിന്ന് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയെ ആറുകിലോ കഞ്ചാവുമായി സിറ്റി ഷാഡോ പൊലീസ് പിടികൂടി. തമിഴ്നാട് കന്യാകുമാരി ജില്ലയിൽ ചടയൻകുളം സ്വദേശി ശരവണൻ (30) ആണ് പിടിയിലായത്. പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അടുത്തിടെ കഞ്ചാവ് വിൽപനക്കിടെ പിടിയിലായ വ്യക്തിയിൽനിന്നാണ് ശരവണനാണ് കഞ്ചാവ് എത്തിക്കുന്നതെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് ഇയാൾ കഞ്ചാവെത്തിച്ചിരുന്നതെന്നും കേരളത്തിലെ ചില കഞ്ചാവ് കച്ചവടക്കാരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാവുമെന്നും സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. ഡി.സി.പി ജി. ജയദേവ്, കൺേട്രാൾ റൂം അസി. കമീഷണർ സുരേഷ് കുമാർ വി, പേരൂർക്കട സി.ഐ സ്റ്റുവർട്ട് കീലർ, ഷാഡോ എസ്.ഐ സുനിൽലാൽ, എ.എസ്.ഐ ഗോപകുമാർ, ഷാഡോ ടീമാംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വംനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.