നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം ^പി.ബി.സി.എ

നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം -പി.ബി.സി.എ കൊല്ലം: നിർമാണസാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റത്തെ തുടർന്ന് നിർമാണമേഖലയിലുണ്ടായ പ്രതിസന്ധിക്ക് അടിയന്തരപരിഹാരം കാണണമെന്ന് ൈപ്രവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പി.ബി.സി.എ) സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. സ്വകാര്യ കെട്ടിട നിർമാണ കരാറുകാർക്ക് ലൈസൻസും ക്ഷേമനിധിയും ഏർപ്പെടുത്താനുള്ള നടപടി വേഗത്തിലാക്കുക, ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ നിർമാണം അസോസിയേഷന് നൽകുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. എം.കെ. ജക്കേബ് നഗറിൽ (സി.എസ്.ഐ കൺവെൻഷൻ സ​െൻറർ) കൺവെൻഷൻ സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. പ്രദീപൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി ടി. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് കെ.പി. രാജു അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.കെ. വേലായുധൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. ജയപ്രകാശൻ കണക്കും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.