തിരുവനന്തപുരം: സാമൂഹികക്ഷേമ ബോര്‍ഡിെൻറ നേതൃത്വത്തില്‍ സംവാദവും ചിത്ര രചനയും സംഘടിപ്പിച്ചു. വനിതാദിന -വാരാചരണത്തിെൻറ ഭാഗമായി വനിത ശിശു വികസന വകുപ്പ് നടത്തിവരുന്ന 'സധൈര്യം മുന്നോട്ട്' പരിപാടിയോടനുബന്ധിച്ചായിരുന്നു സംഘടിപ്പിച്ചത്. 'മാധ്യമങ്ങളിലെ സ്ത്രീകള്‍' എന്ന വിഷയത്തിൽ നടന്ന സംവാദത്തില്‍ സി.ഡി.എസ് ഫാക്കല്‍റ്റി ഡോ. ജെ. ദേവിക വിഷയാവതരണം നടത്തി. പ്ലാനിങ് ബോര്‍ഡ് അംഗം മൃദുല ഈപ്പന്‍, വനിത ശിശു വികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്, സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, വനിതരത്‌ന അവാര്‍ഡ് ജേതാവ് കെ.പി. സുധീര, ജെന്‍ഡര്‍ അഡ്വൈസര്‍ ഡോ. ആനന്ദി, വനിതാ വികസന കോര്‍പറേഷന്‍ എം.ഡി. ബിന്ദു വി.സി തുടങ്ങിയവര്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകയായ എം.എസ്. ശ്രീകല മേഡറേറ്ററായി. കനകക്കുന്ന് കൊട്ടാര വളപ്പില്‍ സജ്ജമാക്കിയ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാന്‍വാസില്‍ സ്ത്രീ പുരുഷ തുല്യതയെ അടിസ്ഥാനമാക്കിയുള്ള ചിത്രരചനയും നടന്നു. സ്ത്രീകളും കുട്ടികളുമടക്കം പ്രായഭേദമന്യേ 300ഓളം പേര്‍ ചിത്രരചനയില്‍ പങ്കെടുത്തു. പ്രമുഖ ചിത്രകാരന്‍ ബി.ഡി. ദത്തന്‍ ചിത്രരചന ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.