പൾസ്​ പോളിയോ; ജില്ലയിൽ 2,03,851 കുട്ടികൾക്ക്​ തുള്ളിമരുന്ന്​ നൽകി

തിരുവനന്തപുരം: പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ജില്ലയിൽ 88.12 ശതമാനം. അഞ്ച് വയസ്സിന് താഴെയുള്ള 2,31,324 കുട്ടികൾക്ക് നൽകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും 2,03,851കുട്ടികൾക്ക് ഞായറാഴ്ച തുള്ളിമരുന്ന് നൽകി. അവശേഷിക്കുന്ന കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വളൻറിയർമാർ ഗൃഹസന്ദർശനം നടത്തിയും തുള്ളിമരുന്ന് നൽകും. 2642 ബൂത്തുകളാണ് ജില്ലയിൽ തുള്ളിമരുന്ന് വിതരണത്തിന് സജ്ജീകരിച്ചിരുന്നത്. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ ബൂത്തുകൾ പ്രവർത്തിച്ചു. 5284 ബൂത്ത് വളൻറിയർമാരും 327 സൂപ്പർവൈസർമാരും ഇതിനായി പ്രവർത്തിച്ചു. യാത്രാവേളകളിൽ കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിന് വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡുകൾ, നഗരാർതിർത്തികൾ എന്നിവിടങ്ങളിൽ ട്രാൻസിസ്റ്റ് ബൂത്തുകളും സജ്ജീകരിച്ചിരുന്നു.- വരുന്ന രണ്ട് ദിവസങ്ങളിലും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കും.- ഇതരസംസ്ഥാനക്കാരുടെ കുട്ടികൾക്കായി െമാബൈൽ ബൂത്തുകളും ക്രമീകരിച്ചിരുന്നു. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം പാറശ്ശാല താലൂക്ക് ഹെഡ് ക്വാർേട്ടഴ്സ് ആശുപത്രിയിൽ സി.-കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.-ആർ. സലൂജ അധ്യക്ഷത വഹിച്ചു. അഡീഷനൽ ഡി.എം.ഒ ഡോ. ജോസ് ജി. ഡിക്രൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. ബി. ഉണ്ണികൃഷ്ണൻ, ജില്ല മീഡിയ ഒാഫിസർ എസ്.- പുഷ്പരാജൻ, ഡോ. സ്വപ്നകുമാരി, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുസ്മിത, ഷീജ, മോഹൻദാസ്, സെയ്ദലി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.