പി.എസ്.സി ഓഫിസ് അടച്ചുപൂട്ടി എ.കെ.ജി സെൻററിെൻറ കൗണ്ടറിൽ പ്രവർത്തിക്കണം ---ഒ. രാജഗോപാൽ പി.എസ്.സി ഓഫിസ് അടച്ചുപൂട്ടി എ.കെ.ജി സെൻററിെൻറ കൗണ്ടറിൽ പ്രവർത്തിക്കണം ---ഒ. രാജഗോപാൽ തിരുവനന്തപുരം: കേരളത്തിലെ പി.എസ്.സി ഓഫിസ് അടച്ചുപൂട്ടി എ.കെ.ജി സെൻററിൽ പിൻവാതിൽ നിയമനത്തിനുള്ള കൗണ്ടർ തുറക്കണമെന്ന് ഒ. രാജഗോപാൽ എം.എൽ.എ. യുവമോർച്ച- കെ.എസ്.ആർ.ടി.സി അഡ്വൈസ്ഡ് കണ്ടക്ടർ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സംയുക്ത സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ജനങ്ങൾക്കുവേണ്ടിയല്ല പാർട്ടിക്കുവേണ്ടിയുള്ള ഭരണമാണ് നടക്കുന്നത്. സർക്കാർ യുവാക്കളെ വഞ്ചിക്കുകയാണ്. പാർട്ടി പ്രവർത്തകരെ താൽക്കാലികമായി നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയുമാണ് ഇവർ ചെയ്യുന്നത്. അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും ഇവിടെ നിയമനം ലഭിക്കാത്തത്ത് ആശങ്കജനകമാണെന്നും കെ.എസ്.ആർ.ടി.സി അഡ്വൈസ് മെമ്മോ അയച്ച 4051 പേർക്കും ഉടൻ നിയമനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. പിണറായിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്കും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രെൻറ ക്യാമ്പ് ഓഫിസിലേക്കും കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിലേക്കും യുവമോർച്ച മർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് പ്രകാശ് ബാബു പറഞ്ഞു. കൺവെൻഷനിൽ റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധികളായ മനു, ബിജീഷ്, അജിത്കുമാർ, മനോജ്‌മോഹൻ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് രഞ്ജിത്ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി രാഗേന്ദു, ജില്ല പ്രസിഡൻറ് ജെ. ആർ. അനുരാജ്, മണവരി രതീഷ്, പൂങ്കുളം സതീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.