ജനകീയകൂട്ടായ്മ ചേരുന്നു

കാട്ടാക്കട: ആധുനിക യന്ത്രസംവിധാനത്തോടെ പാറഖനന ലോബിയുടെ നേതൃത്വത്തിൽ പൂഴനാട്‌ നീരാഴിക്കോണത്ത് ഖനനം നടത്താനുള്ള ശ്രമത്തിനെതിരെ . ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ ആലച്ചക്കോണം വാർഡിൽ ഉൾപ്പെടുന്ന ജനവാസപ്രദേശത്താണ് ഖനനത്തിനും ക്രഷർ യൂനിറ്റിനുമായി നീക്കംനടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നേരത്തേ ഇവിടെ ഖനനം നടക്കുകയും ജനകീയസമരത്തെ തുടർന്ന് നിർത്തിെവക്കുകയും ചെയ്തിരുന്നു. ഖനനത്തിന് കളമൊരുക്കുന്നതിന് പാറഖനന ലോബി ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്ന തെളിവ് നാട്ടുകാർക്ക് ലഭിച്ചിട്ടുണ്ട്. എതിർപ്പ് പ്രകടിപ്പിച്ചവരെ പണംകൊടുത്തും ഭീഷണിപ്പെടുത്തിയും മാഫിയ ഒതുക്കുന്നതായും ആരോപണമുണ്ട്. മുമ്പ് യന്ത്ര സഹായമില്ലാതെയായിരുന്നു ഖനനം. എന്നിട്ടും പ്രദേശത്ത് വലിയ പരിസ്ഥിതി ആഘാതമാണ് ഇത് ഉണ്ടാക്കിയത്. ഇപ്പോൾ യന്ത്ര സഹായത്തോടെയുള്ള ഖനനമാണ് ലക്ഷ്യമിടുന്നതെന്നാണ് ജനകീയകൂട്ടായ്മ ആരോപിക്കുന്നത്. രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടിരുന്ന പ്രദേശമായിരുന്നു നീരാഴിക്കോണം. ഇപ്പോൾ ഈ സ്ഥിതിക്ക് കുറേയേറെ മാറ്റം വന്നിട്ടുണ്ട്. വീണ്ടും ഖനനം തുടങ്ങിയാൽ ജലസ്രോതസ്സുകൾ ഉൾപ്പെടെ നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ട്. നീരാഴിക്കോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാകേന്ദ്രത്തി​െൻറ നേതൃത്വത്തിൽ 18ന് വൈകീട്ട് 3.30നാണ് ജനകീയകൂട്ടായ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.