രാഷ്​ട്രീയപ്രേരിത വാർത്തകളെ തള്ളിക്കളയുക -കെ.എ.യു എംപ്ലോയീസ് ഫെഡറേഷൻ

വെള്ളാനിക്കര: കേരള കാർഷിക സർവകലാശാലയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ രാഷ്്്ട്രീയപ്രേരിതമായി പടച്ചുവിടുന്ന കൃത്രിമ വാർത്തകളെ കരുതലോടെ കാണണമെന്നും തള്ളിക്കളയണമെന്നും കെ.എ.യു എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാനകമ്മിറ്റി പ്രസ്താവനയിൽ അഭ്യർഥിച്ചു. കാർഷിക കേരളത്തിന് വിത്തിനങ്ങളും നൂതനകൃഷിരീതികളും സംശയദൂരീകരണങ്ങളുമടക്കം നിരവധി സേവനങ്ങൾ ചെയ്തുവരുന്നതാണ് സർവകലാശാല. ഇത്തരം തെറ്റിദ്ധാരണജനകമായ വാർത്തകൾ പടച്ചുവിടുന്നതിലൂടെ സത്യസന്ധവും രഹസ്യവുമായി നടന്നുവരുന്ന സർവകലാശാലയിലെ അധ്യാപക നിയമന നടപടികളെ അട്ടിമറിക്കാനാണ് തൽപരകക്ഷികൾ ശ്രമിക്കുന്നത് എന്ന സത്യം കൂടി ജനം തിരിച്ചറിയണമെന്നും ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ സി.വി. പൗലോസും ബി.എസ്. സുരേഷും പ്രസ്താവനയിലൂടെ അഭ്യർഥിച്ചു. പാൽക്കുളങ്ങര വഴി ബസ് സർവിസ് ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: പാൽക്കുളങ്ങര എൻ.എസ്.എസ് ഹയർ സെക്കൻഡറി, യു.പി, സ്കൂളുകളിലെ വിദ്യാർഥികൾക്ക് പ്രയോജനകരമായ വിധത്തിൽ വൈകീട്ട് കിഴക്കേകോട്ടയിലേക്ക് ബസ് സർവിസ് ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ച ശേഷം ഏപ്രിൽ 16 നകം റിപ്പോർട്ട് നൽകണം. പാൽക്കുളങ്ങര വഴി രാവിലെ മാത്രമാണ് ഇപ്പോൾ ബസ് സർവിസുള്ളത്. സാധാരണക്കാരായ കുട്ടികൾ സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. രാവിലെയും വൈകീട്ടും പാൽക്കുളങ്ങര വഴി ബസ് സർവിസ് പുനഃക്രമീകരിച്ചാൽ അത് പ്രയോജനകരമായിരിക്കുമെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം സമർപ്പിച്ച പരാതിയിലാണ് നടപടി. സി.എം.പി ജില്ല സമ്മേളനം തിരുവനന്തപുരം: സി.എം.പി ഒമ്പതാം പാർട്ടി കോൺഗ്രസി​െൻറ ഭാഗമായുള്ള ജില്ല സമ്മേളനം ഏപ്രിൽ ഏഴ്, എട്ട് തീയതികളിൽ നടക്കുമെന്ന് ജില്ല സെക്രട്ടറി ജി. സുഗുണൻ അറിയിച്ചു. സമ്മേളനവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപവത് കരിക്കുന്നതിനായി പാർട്ടി-ബഹുജനസംഘടന പ്രവർത്തകരുടെയും അനുഭാവികളുടെയും ആലോചനയോഗം തിങ്കളാഴ്ച വൈകീട്ട് നാലിന് പനവിളയിലുള്ള സി.എം.പി സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.