*പാട്ടക്കൃഷിക്കാർക്കും ലഭിക്കും തിരുവനന്തപുരം: 10 സെൻറ് മുതൽ 6.25 ഏക്കർവരെ സ്വന്തമായുള്ള കർഷകർക്ക് പെൻഷൻ അടക്കം മറ്റ് ആനുകൂല്യങ്ങൾ നൽകാൻ കർഷക ക്ഷേമനിധി കരട് ബില്ലിൽ വ്യവസ്ഥ. കരടിന് നിയമവകുപ്പ് അംഗീകാരം നൽകി. ഇപ്പോൾ ധനവകുപ്പിെൻറ പരിഗണനയിലുള്ള ബിൽ അടുത്ത നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കൃഷിവകുപ്പ്. പാട്ടക്കരാറിെൻറ അടിസ്ഥാനത്തിൽ സ്വകാര്യവ്യക്തികളുടെയോ സർക്കാറിെൻറയോ ഭൂമിയിൽ കൃഷി ചെയ്യുന്നവർക്കും സർക്കാർ രൂപവത്കരിക്കുന്ന കർഷക ക്ഷേമനിധിയിൽനിന്ന് പ്രയോജനംലഭിക്കും. 10 വർഷമായി കൃഷി പ്രധാന വരുമാന മാർഗമായവർക്കേ ആനുകൂല്യത്തിന് അർഹതയുള്ളൂ. വാർഷികവരുമാനം ഒന്നരലക്ഷം രൂപ കവിയരുത്. അഞ്ചുവർഷം അംശാദായം അടയ്ക്കുകയും 60 വയസ്സ് കഴിയുകയും ചെയ്ത കർഷകർക്കാണ് പെൻഷൻ. പ്രതിമാസം അടക്കേണ്ട അംശാദായം 50 രൂപയാണ്. അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ, വിവാഹ സഹായം, അപകടമരണം, അപകടത്തിലുണ്ടാകുന്ന ശാരീരിക അവശത എന്നിവ സംഭവിക്കുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും. അതിന് ക്ഷേമനിധി അംഗങ്ങൾ ബോർഡ് തീരുമാനിക്കുന്ന ഇൻഷുറൻസ് പോളിസി എടുക്കണം. പോളിസി ബാധ്യത സർക്കാർ വഹിക്കും. പെൻഷൻകാരൻ മരിച്ചാൽ കുടുംബ പെൻഷനും അർഹതയുണ്ട്. 1100 രൂപയാണ് നിലവിലുള്ള കിസാൻ അഭിമാൻ പദ്ധതിയിൽ നൽകുന്ന പെൻഷൻ. അത് കാലോചിതമായി പരിഷ്കരിക്കാൻ കർഷക ക്ഷേമനിധി ബോർഡിെൻറ ശിപാർശപ്രകാരം സർക്കാറിന് തീരുമാനമെടുക്കാം. വാർഷിക വരുമാനപരിധി കാലാകാലങ്ങളിൽ പുതുക്കിനിശ്ചയിക്കാൻ സർക്കാറിന് അധികാരമുണ്ട്. കർഷകത്തൊഴിലാളി ക്ഷേമനിധി, ക്ഷീരകർഷക ക്ഷേമനിധി എന്നിവയിലെ അംഗങ്ങൾക്ക് രണ്ട് വർഷത്തിനകം പുതിയ ക്ഷേമനിധിയിലേക്ക് അംഗത്വം മാറ്റാം. ക്ഷേമനിധിയിലേക്കുള്ള വരുമാനം കർഷകക്ഷേമ സ്റ്റാമ്പ് വിൽപന, കിസാൻ അഭിമാൻ പദ്ധതിക്കായി സർക്കാർ നൽകുന്ന തുക, അംശാദായം തുടങ്ങിയവയിൽ നിന്നായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.