റോഡപകടങ്ങൾ കുറക്കുന്നതിന് നടപടി ശക്തമാക്കണം --ഡി.ജി.പി തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളും അപകടമരണങ്ങളും കുറക്കുന്നതിന് നടപടി ശക്തമാക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശംനൽകി. ജില്ല എസ്.പിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും കൺേട്രാൾ റൂം വാഹനങ്ങളുടെയും ഹൈവേ പൊലീസിെൻറയും കാര്യക്ഷമമായ ഇടപെടലും കൃത്യമായ പരിശോധനകളും നിയമനടപടികളുംമൂലം 2017ൽ റോഡപകടങ്ങളിൽ കുറവ് വരുത്താൻ സാധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടുമാസം ഈ സ്ഥിതിയിൽനിന്ന് വ്യത്യസ്തമായി അപകടങ്ങൾ കൂടുന്ന പ്രവണത കാണുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. അപകടങ്ങൾ കുറക്കുന്നതിന് ശക്തമായ ബോധവത്കരണത്തിനൊപ്പം നിയമനടപടി കർശനമാക്കാനും സംസ്ഥാന പൊലീസ് മേധാവി നിർദേശംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.