ലൈറ്റ് മെട്രോ: മുഖ്യമന്ത്രിക്ക് കനത്തവില നൽകേണ്ടിവരും -സുധീരൻ തിരുവനന്തപുരം: കൂടിക്കാഴ്ചക്കുപോലും സമയംനൽകാതെ ഇ. ശ്രീധരനെ വർജിച്ച മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും കനത്തവില നൽകേണ്ടിവരുമെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. ഒരു മുഖ്യമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ജനങ്ങൾ ആഗ്രഹിക്കുന്ന ഇത്തരം പദ്ധതികളുടെ ഭാവിനിർണയം വിട്ടുകൊടുക്കാനാകില്ല. ലൈറ്റ് മെട്രോ പദ്ധതികൾക്കായി ശക്തമായ ജനപ്രതിഷേധം ഉയരണം. അഴിമതി നടത്താൻ വെമ്പുന്ന ഉദ്യോഗസ്ഥ പ്രമുഖർക്കും സ്ഥാപിത താൽപര്യക്കാർക്കുമാണ് ശ്രീധരൻ അനഭിമതനാകുന്നത്. മുഖ്യമന്ത്രി ഈ ലോബിയുടെ കെണിയിൽപെട്ടുപോയിരിക്കുകയാണ്. അതിനാകെട്ട കേരളം ബലി കഴിക്കേണ്ടി വരുന്നത് ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരുവനന്തപുരം-, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളാണെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.