*18ന് കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂളിൽ വികസന സെമിനാർ ചേരും തിരുവനന്തപുരം: നഗരസഭയുടെ 2018----19ലെ പദ്ധതി രൂപവത്കരണത്തിെൻറ ഭാഗമായ വാർഡ്സഭകൾ പൂർത്തിയായി. വാർഡ്സഭകളിൽ നിന്നുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി നഗരസഭ കൗൺസിൽ തയാറാക്കുന്ന കരട് പദ്ധതിരേഖയുടെ അടിസ്ഥാനത്തിൽ 18ന് കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂളിൽ വികസന സെമിനാർ ചേരും. വികസന സെമിനാറിൽ പങ്കെടുക്കുന്നതിന് വാർഡ്സഭകളിൽ നിന്ന് അഞ്ച്പ്രതിനിധികളെ വീതം തെരഞ്ഞെടുത്തിട്ടുണ്ട്. അടുത്ത സാമ്പത്തികവർഷം പ്ലാൻ ഫണ്ടായി 126 കോടിയും ഫിനാൻസ് കമീഷൻ ഗ്രാൻറ് ആയി 106 കോടി രൂപയും എസ്.സി വിഹിതമായി 38 കോടിയും എസ്.ടി വിഹിതമായി 1.76 കോടിയും നോൺ റോഡ് 19 കോടിയും മെയിൻറനൻസ് റോഡ് 39 കോടിയും ഉൾപ്പെടെ ആകെ 330 കോടിയാണ് നഗരസഭക്ക് ലഭിക്കുന്നത്. അവസാന വാർഡ്സഭ പുന്നയ്ക്കാമുഗൾ വാർഡിൽ കൗൺസിലർ ആർ.പി. ശിവജിയുടെ അധ്യക്ഷതയിൽ ചേർന്നു. മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു പദ്ധതി മാർഗരേഖ വിശദീകരിച്ചു. ഗ്രൂപ് ചർച്ചയും പൊതുചർച്ചയും നടന്നു. വാർഡ് സെക്രട്ടറി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. എല്ലാ വാർഡ്സഭകളിലും വർധിച്ച ജനപങ്കാളിത്തം ഉണ്ടായെന്നും ഒട്ടേറെ നിർദേശങ്ങൾ വാർഡ്സഭകളിൽ നിന്ന് ഉയർന്നിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ അടുത്ത കൗൺസിൽ യോഗം വിശദമായി പരിശോധിക്കുമെന്നും മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.