ചികിത്സ തേടിയെത്തിയ യുവതി ജില്ല മാതൃകാ ആശുപത്രിയിലെ ഉപകരണങ്ങൾ അടിച്ചുതകർത്തു

*യുവതിയുടെ മാനസികാരോഗ്യ നില തകരാറിലാണെന്ന് ഡോക്ടർമാർ പേരൂർക്കട: ചികിത്സ തേടിയെത്തിയ യുവതി ജില്ല മാതൃകാ ആശുപത്രിയിലെ കമ്പ്യൂട്ടറുകൾ ഉൾപ്പെടെ ഉപകരണങ്ങൾ അടിച്ചുതകർത്തു. കരകുളം ആറാം കല്ല് സ്വദേശിയായ യുവതിയാണ് പേരൂർക്കട ജില്ല മാതൃകാ ആശുപത്രിയിലെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കണ്ണാടികളും അടിച്ചുതകർത്തത്. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സ തേടി എത്തിയ ഇവർ ഇവിടെയുണ്ടായിരുന്ന വടിയെടുത്ത് ഒ.പി. കൗണ്ടറി​െൻറ കണ്ണാടി അടിച്ചു തകർത്തു. ഇതിനുശേഷം ഒ.പിയിൽ സ്ഥാപിച്ചിരുന്ന മൂന്ന് കമ്പ്യൂട്ടറുകൾ, ഇവയുടെ മോണിറ്ററുകൾ, പ്രിൻററുകൾ, സ്കാനറുകൾ, ടോക്കൺ മെഷീൻ, അനുബന്ധ ഉപകരണങ്ങൾ എന്നിവയും അടിച്ചു തകർത്തു. വിവരമറിയിച്ചതിനെത്തുടർന്ന് പേരൂർക്കട പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. അതിക്രമം കാരണം ഒ.പിയുടെ പ്രവർത്തനങ്ങൾ ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. കുടുംബ വഴക്കിനെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് ആശുപത്രിയിലെ അതിക്രമത്തിൽ കലാശിച്ചതെന്ന് പേരൂർക്കട പൊലീസ് പറഞ്ഞു. കുടുംബ വഴക്കിന് പരിഹാരം കാണുന്നതിനായി പൊലീസ്, വനിതാ കമീഷൻ തുടങ്ങിയ അധികൃതർക്ക് യുവതി നിരവധി പരാതികൾ നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് പറയപ്പെടുന്നു. രണ്ടു വയസ്സുള്ള കുഞ്ഞിനെ വീട്ടിലാക്കിയ ശേഷമാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയതും അക്രമം നടത്തിയതും. ഇവരുടെ മാനസികാരോഗ്യം തകരാറിലാണെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവമറിഞ്ഞ് ആശുപത്രി ആർ.എം.ഒ ഡോ. കോശി ജോൺ, ഹെൽത്ത് ഇൻസ്പെക്ടർ പ്രേംകുമാർ, സി.പി.ഐ നേതാവ് സി.എൻ. രാജൻ തുടങ്ങിയവർ ആശുപത്രിയിൽ എത്തി. ഉദ്ദേശം 2.75 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.