പേയാട്: റോഡരികിലെ വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. പരിഹാരത്തിനായി ജനത്തിെൻറ നെട്ടോട്ടം. വിളപ്പിൽശാല വടക്കേ ജങ്ഷനിലെ വൈദ്യുതി പോസ്റ്റാണ് ഏതുസമയത്തും നിലംപതിക്കാവുന്ന നിലയിൽ നാട്ടുകാരുടെയും വാഹനയാത്രക്കാരുടെയും മനസ്സമാധാനം കെടുത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഭാരം കയറ്റിവന്ന ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു. ഇടിയുടെ അഘാതത്തിൽ തൂണിനെ ബലപ്പെടുത്തിയിരുന്ന ഇരുമ്പ് കമ്പി പൊട്ടിമാറി. തൂണിെൻറ അടിഭാഗവും പൊട്ടിയടർന്നു. ഇതോടെ വൈദ്യുതി തൂൺ ഒരു വശത്തേക്ക് ചരിഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ ലോറിക്കാരനിൽനിന്ന് നഷ്ടപരിഹാരം വാങ്ങി പ്രശ്നം ഒത്തുതീർപ്പാക്കി. അലുമിനിയം കമ്പി ഉപയോഗിച്ച് താൽക്കാലികമായി പോസ്റ്റ് കെട്ടി നിർത്തിയശേഷം ഇവർ മടങ്ങി. മുപ്പതിലേറെ ഗാർഹിക കണക്ഷനുകൾ ഈ പോസ്റ്റിൽ നിന്നാണ് നൽകിയിട്ടുള്ളത്. ഈ സർവിസ് വയറുകളാണ് പോസ്റ്റിനെ താങ്ങി നിർത്തിയിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ദിവസങ്ങളായി ദുരന്ത ഭീതിയിലാണ് സമീപത്തെ വീട്ടുകാരും കച്ചവടക്കാരും കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.