പൂജപ്പുര: കൊടിനാട്ടി മടങ്ങവേ തമലം ചുള്ളമുക്കിൽ ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ചു. തമലം ചുള്ള മുക്ക് സ്വദേശിയായ പ്രശാന്തി(30)നെയാണ് അയൽവാസിയും ഡി.വൈ.എഫ്.െഎ പ്രവർത്തകനുമായ രതീഷ് (35) ആക്രമിച്ച് പരിക്കേൽപിച്ചത്. രതീഷിെൻറ സഹോദരൻ സന്തോഷ് 2016 ആഗസ്റ്റിൽ മാറനല്ലൂരിൽ വെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പ്രശാന്തും കൂട്ടരും ചുള്ളമുക്കിൽ ബി.ജെ.പിയുടെ കൊടിനാട്ടുന്നതിനിടെ രതീഷിെൻറ മാതാവ് കണ്ണയുമായി വാക്കുതർക്കമുണ്ടായി. ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ് പ്രശാന്ത് ശാഖകാര്യകാരി അംഗമാണ്. കൈയ്ക്ക് വെട്ടേറ്റ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂജപ്പുര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.