അബ്​ദുൽ മജീദ് നദ്​വിയെ ജന്മനാട് ആദരിച്ചു

ബാലരാമപുരം: ലോകപ്രശസ്ത ഹദീസ് പണ്ഡിതൻ ഇമാം ശാഹ് വലിയുല്ലാഹ് ദഹ്ലവിയുടെ 40 ഹദീസുകളുടെ അർഥവും വ്യാഖ്യാനവുമുൾപ്പെടുത്തി പുസ്തകം തയാറാക്കിയ ബാലരാമപുരം അബ്ദുൽ മജീദ് നദ്വിയെ ആദരിച്ചു. നാട്ടുകൂട്ടം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച അറിവി​െൻറയും അലിവി​െൻറയും സമർപ്പണത്തിലായിരുന്നു ആദരവ്. എം. വിൻസൻറ് എം.എൽ.എ. ഉദ്ഘാടനവും ഷീൽഡ് സമർപ്പണവും നടത്തി. കേന്ദ്ര സാഹിത്യ അക്കാദമി അംഗം ഡോ. കായംകുളം യൂനുസ് പുസ്തകം സമർപ്പിച്ചു. ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗം മൗലാന അബ്ദുശ്ശുക്കൂർ അൽ ഖാസിമി നദ്വിയെ ഷാൾ അണിയിച്ചു. നാട്ടുകൂട്ടത്തി​െൻറ പുതിയ ജീവകാരുണ്യ പദ്ധതി 'പട്ടിണി മാറ്റാം, പശിയടക്കാം' മാധ്യമപ്രവർത്തകൻ ജോർജ് പുളിക്കൻ പ്രഖ്യാപിച്ചു. ബാലരാമപുരം വലിയ പള്ളി ചീഫ് ഇമാം പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി, ഫാ. ഷീൻ പാലക്കുഴി, ബാലരാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. വസന്തകുമാരി, വൈസ് പ്രസിഡൻറ് ആർ. ഷാമില, അംഗങ്ങളായ എ.എം. സുധീർ, രാജേഷ്, തിരുവനന്തപുരം ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. പ്രീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി. സുരേഷ് കുമാർ, എം. വീരേന്ദ്ര കുമാർ, എം. ജയചന്ദ്രൻ, കോട്ടുകാൽ പഞ്ചായത്ത് സെക്രട്ടറി ഹരിൻബോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് ഇ.എം. ബഷീർ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതിഅംഗം ബാബുജാൻ, ടൗൺ മുസ്ലിം ജമാഅത്ത് സെക്രട്ടറി എം. ഹാജ, കെ.ആർ. ഫഖീർ ഖാൻ, ഹലീൽ റഹ്മാൻ, ഡി.വൈ.എഫ്.ഐ ഏരിയ പ്രസിഡൻറ് പി. അജ്മൽ ഖാൻ, ബാലരാമപുരം അബൂബക്കർ, ജമീർ കാരയ്ക്കാമണ്ഡപം, ബിസ്മി സുൽഫി, ജീം സലാം, ജുനൈദ്, ലത്തീഫ്, കൺവീനർ ഫക്രുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.