ഇടമുളയ്ക്കലിൽ ഇൻഷുറൻസ് കാർഡ് പുതുക്കൽ ഇന്നുമുതൽ

അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ 12 മുതൽ 21 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 2017-----18 വർഷത്തെ പ്രവർത്തനക്ഷമമായ ചികിത്സ കാർഡുള്ളവർ, പ്രസ്തുത കാർഡിൽ പേരുള്ള ഒരുവ്യക്തി റേഷൻ കാർഡ്, ചികിത്സ കാർഡ്, 30 രൂപ എന്നിവ സഹിതം അതാത് വാർഡുകൾക്ക് നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിലെത്തി കാർഡ് പുതുക്കേണ്ടതാണ്. 60 വയസ്സിന് മുകളിൽ പ്രായമുള്ള വ്യക്തികൾ വയസ്സ് തെളിയിക്കുന്ന രേഖകൾ കൂടി ഹാജരാക്കണം. വാർഡി​െൻറ പേര്, തീയതി, സ്ഥലം എന്നിവ ചുവടെ: (1) പൊടിയാട്ടുവിള, കൈതക്കെട്ട്, തടിക്കാട്, വാളകം -മാർച്ച് 12, 13. തീയതികളിൽ തടിക്കാട് മാർക്കറ്റ് സ്റ്റാൾ (2) തേവർതോട്ടം, വെള്ളൂർ, അറയ്ക്കൽ, ഇടയം, പെരുമണ്ണൂർ -മാർച്ച് 14, 15- അറയ്ക്കൽ സഹകരണ ബാങ്ക് ഹാൾ, (3) മതുരപ്പാ, അസുരമംഗലം, പനച്ചവിള, അസുരമംഗലം, പടിഞ്ഞാറ്റിൽകര- മാർച്ച് 16, 17: ഇടുളയ്ക്കൽ പഞ്ചായത്ത് ഹാൾ (4) ചെമ്പകരാമനല്ലൂർ, കൈപ്പള്ളി, ഇടമുളയ്ക്കൽ, പെരുങ്ങള്ളൂർ -18, 19: ഇടമുളയ്ക്കൽ പഞ്ചായത്ത് ഹാൾ, (5) ആയൂർ, നടുക്കുന്ന്, നീ റായിക്കോട്, കമ്പംകോട്, ഒഴുകുപാറയ്ക്കൽ - മാർച്ച് 20, 21.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.