പന്നി ഫാമിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്ത് 18ാം വാർഡിലെ ഇടയം കുഴുമ്പാലോട്ട് പ്രവർത്തിക്കുന്ന പന്നിവളർത്തൽ കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പന്നികൾക്ക് നൽകാനായി വിവിധ സ്ഥലങ്ങളിൽനിന്ന് കൊണ്ടുവരുന്ന മാലിന്യം കെട്ടിക്കിടന്നുണ്ടാകുന്ന രൂക്ഷമായ ദുർഗന്ധമാണ് പ്രതിഷേധത്തിന് കാരണം. ദുർഗന്ധം വർധിച്ചതോടെ പരിസരവാസികൾ ഏറെബുദ്ധിമുട്ടിലാണ്. ഫാമിൽ നിന്നുള്ള മലിനജലം ഒലിച്ചിറങ്ങി ചെറുചാലുകളിലൂടെ തൊട്ടടുത്തുള്ള വലിയ തോട്ടിലാണെത്തുന്നത്. ഇറച്ചിയുടെയും മറ്റും അവശിഷ്ടങ്ങൾ പക്ഷികൾ കൊത്തിയെടുത്ത് വീടുകൾക്ക് മുകളിലും കുടിവെള്ളക്കിണറുകളിലും കൊണ്ടിടുന്നത് പതിവാണ്. കടുത്ത ദുർഗന്ധംമൂലം പലർക്കും തലവേദന, ശ്വാസതടസം, ഛർദി എന്നിവ ഉണ്ടാകുന്നുണ്ട്. ഫാമിനെതിരെ കഴിഞ്ഞ ഗ്രാമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. വിവരാവകാശ നിയമപ്രകാരം ഗ്രാമപഞ്ചായത്തിൽനിന്ന് ലഭിച്ച മറുപടിയിൽ ഫാമിന് പ്രവർത്തനാനുമതി നൽകിയിട്ടില്ലത്രെ. എന്നാൽ നിയമാനുസൃതമായി തന്നെയാണ് പ്രവർത്തനമെന്നാണ് ഫാം ഉടമയുടെ നിലപാട്. ഫാമി​െൻറ പ്രവർത്തം തടയണമെന്നാവശ്യപ്പെട്ട് സമരവുമായി മുന്നോട്ടുപോവാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.