കുളത്തൂപ്പുഴ: പൾസ് പോളിയോ വാക്‌സിനേഷനെതിരെ ഉയരുന്നത് പ്രാകൃതമായ മനസ്സുകളുടെ കുപ്രചാരണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എസ്. നളിനിയമ്മ. ആധുനിക കാലഘട്ടത്തിൽ അതിനനുസരിച്ചുള്ള രീതിയിൽ ജീവിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിെൻറ പഞ്ചായത്തുതല ഉദ്ഘാടനം കുളത്തൂപ്പുഴ ജങ്ഷനിലെ ബസ്സ്റ്റോപ്പിൽ ഒരുക്കിയ സെൻററിൽ നിർവഹിക്കുകയായിരുന്നു അവർ. മെഡിക്കൽ ഒാഫിസർ സജീനബീഗം അധ്യക്ഷതവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സഞ്ചൻലാൽ, എസ്. ഷൈജു, നഴ്സുമാരായ മോനി ലൂക്കോസ്, ഗീതു, അംഗൻവാടി ടീച്ചർമാരായ ഷൈലജ ബീവി, മുന്താസ്, പ്രസന്ന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.