പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കും ^തമ്പാനൂര്‍ രവി

പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കും -തമ്പാനൂര്‍ രവി തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഇടത് സര്‍ക്കാര്‍ തീരുമാനം കെ.എസ്.ആര്‍.ടി.സിക്കും ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ക്കും സംസ്ഥാനത്തിലെ തൊഴിലില്ലാത്ത ലക്ഷക്കണക്കിന് യുവജനങ്ങള്‍ക്കും ഒരുപോലെ അപകടകരമാണെന്ന് ടി.ഡി.എഫ് പ്രസിഡൻറ് തമ്പാനൂര്‍ രവി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തൽ ശിപാര്‍ശ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ അമിത സാമ്പത്തികഭാരം മുഴുവന്‍ എൽ.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരുമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ പിണറായി സര്‍ക്കാറി​െൻറ ലക്ഷ്യം അടുത്ത സര്‍ക്കാറി​െൻറ ചുമലിലേക്ക് ഈ ഭാരം ഇറക്കിവെക്കുകയെന്നതാണ്. അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അവരുടെ നയം വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.