നെടുമങ്ങാട്: ഓട്ടം മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റികൾ അലങ്കരിച്ച ഉത്സവമേഖലയിൽ ഹിന്ദുഐക്യവേദി സ്ഥാപിച്ച കൊടികൾ പൊലീസ് നീക്കംചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നെടുമങ്ങാട് ടൗണിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. പ്രശസ്തമായ ശ്രീമുത്താരമ്മൻ ക്ഷേത്രം, മുത്തുമാരിയമ്മൻ ക്ഷേത്രം, മേലാംകോട് ക്ഷേത്രം എന്നിവിടങ്ങളിൽ ഒരുമിച്ച് നടക്കുന്ന ഉത്സവമാണ് നെടുമങ്ങാട് അമ്മൻകൊട കുത്തിയോട്ട മഹോത്സവം. ഒമ്പതിന് ആരംഭിച്ച ഉത്സവപരിപാടിക്കിടെ ഞായറാഴ്ച റോഡരുകിലെ തൂണുകളിലായി ബി.ജെ.പിയുടെ അമ്പതോളം കൊടികൾ കെട്ടിയിരുന്നു. തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ഇതുസംബന്ധിച്ച പരാതിയുമായി എത്തിയതോടെ കൊടികൾ പൊലീസിെൻറ നേതൃത്വത്തിൽ അഴിച്ചുമാറ്റുകയായിരുന്നു. ഇതേത്തുടർന്നാണ് ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡ് ഉപരോധിച്ചത്. മണിക്കൂറുകൾക്ക് ശേഷവും ഉപരോധം അവസാനിക്കാതെ വന്നതോടെ തഹസിൽദാർ എം.കെ. അനിൽകുമാർ സമരക്കാരുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരം ഉണ്ടായത്. ഉത്സവം കഴിയുന്നതുവരെ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകരുതെന്ന നിർദേശം സമരക്കാർ ഉൾക്കൊള്ളുകയായിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാറും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.