നിരോധിച്ച പ്ലാസ്​റ്റിക് സഞ്ചികളുടെ വിൽപന ഗ്രാമീണമേഖലയില്‍ സജീവം

കാട്ടാക്കട: . അയല്‍സംസ്ഥാനത്ത്നിന്ന് ദിനംപ്രതി ടണ്‍കണക്കിന് പ്ലാസ്റ്റിക് കവറുകളാണ് ഗ്രാമങ്ങളിലെത്തുന്നത്. സംസ്ഥാനത്ത് 50 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് കവറുകള്‍ മാത്രമേ വില്‍ക്കാനും നിര്‍മാണം നടത്താനും പാടുള്ളൂ എന്ന നിയമം നിലനില്‍ക്കെയാണ് ഇതരസംസ്ഥാനത്ത് നിന്നും ലോലമായ പ്ലാസ്റ്റിക് കവറുകള്‍ വന്‍തോതില്‍ ഗ്രാമങ്ങളിൽ എത്തിച്ച് വില്‍പന നടത്തുന്നത്. കാട്ടാക്കട പട്ടണത്തിലും പൊതുചന്തയിലും ഉള്‍പ്പെടെ ദിനംപ്രതി ആയിരക്കണക്കിന് പ്ലാസ്റ്റിക് കവറുകളാണ് വില്‍പന നടത്തുന്നത്. പഴം പച്ചക്കറി കടകളിലും, മത്സ്യ-മാംസവില്‍പന കേന്ദ്രങ്ങളിലും ഇപ്പോഴും നല്‍കുന്നത് അഞ്ചുമൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കവറുകളാണ്. ഗ്രാമങ്ങളിലെ വസ്ത്രശാലകളില്‍നിന്ന് നല്‍കുന്ന കവറുകള്‍ വരെ 25 മൈക്രോണിന് താഴെയുള്ളവയാണ്. സംസ്ഥാനത്ത് നിർമിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ 50 മൈക്രോണിന് മുകളിലുള്ളവയാണ്. എന്നാല്‍ ഇവിടെ നികുതി ഈടാക്കിയാണ് കവറുകള്‍ നല്‍കുന്നത്. എന്നാല്‍ ഇതരസംസ്ഥാനത്ത് നിന്നെത്തുന്ന കവറുകള്‍ നികുതിവെട്ടിച്ച് എത്തിക്കുന്നതിനാല്‍ വിലകുറവായതിനാൽ വ്യാപാരികള്‍ ഭൂരിഭാഗവും അവയാണ് വാങ്ങുന്നത്. ശിവകാശി, തെങ്കാശി എന്നിവിടങ്ങളില്‍നിന്ന് നിർമിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ ഓര്‍ഡർ ശേഖരിക്കുന്നതിന് നിരവധി എക്സിക്യൂട്ടിവുകളാണ് സംസ്ഥാനത്ത് തമ്പടിച്ചിട്ടുള്ളത്. വ്യാപാരസ്ഥാപനങ്ങളിലും ചന്തകളിലും യഥേഷ്ടം പ്ലാസ്റ്റിക് കവറുകള്‍ വില്‍പന നടത്തിയിട്ടും തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ അധികൃതര്‍ തയാറാകാത്തതാണ് വ്യാപകമായ തോതില്‍ കവറുകള്‍ വിറ്റഴിക്കാൻ ഇടയാകുന്നത്. വഴിയോര കച്ചവടക്കാര്‍ മുഴുവൻ സാധനങ്ങൾ നല്‍കുന്നത് ഇത്തരത്തിലുള്ള കവറുകളിലാണ്. നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയതോടെയാണ് കവര്‍ വില്‍പനക്കാര്‍ ഗ്രാമപ്രദേശങ്ങളിലെ കടകെള ലക്ഷ്യമിട്ടിരിക്കുന്നത്. അധികൃതരുടെ കവര്‍ വില്‍പനക്കാരുമായുള്ള അവിശുദ്ധകൂട്ടുകെട്ടാണ് ഗ്രാമങ്ങളില്‍ വന്‍തോതില്‍ കവറുകള്‍ വിറ്റഴിക്കപ്പെടുന്നതിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.