പ്രഭാത ഭക്ഷണപരിപാടി ആരംഭിച്ചു

കിളിമാനൂർ: ജി.ജി ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ പുതുമംഗലം ഗവ. എൽ.പി.എസിൽ ആരംഭിച്ച പ്രഭാതഭക്ഷണ പരിപാടി പഞ്ചായത്തംഗം എസ്. ലിസി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം. ജയകാന്ത് അധ്യക്ഷത വഹിച്ചു. എസ്. രജേന്ദ്രൻപിള്ള പദ്ധതി വിശദീകരിച്ചു. എച്ച്.എം. ആർ. ഷീല, ജെ. സജികുമാർ, കെ. ജഗദീശ് ചന്ദ്രൻ ഉണ്ണിത്താൻ, ജി. രാജു, ജെ. പ്രസാദ്, ജി. ബിനുരാജ്, റിയാസ് ശ്രീദേവൻ എന്നിവർ സംസാരിച്ചു. മാതൃകാ അംഗൻവാടി നിർമാണോദ്ഘാടനം കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിർമിക്കുന്ന മാതൃകാ അംഗൻവാടിയുടെ നിർമാണോദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. സിന്ധു അധ്യക്ഷത വഹിച്ചു. അംഗൻവാടിക്ക് സൗജന്യമായ സ്ഥലം നൽകിയ എസ്. റഷീദിനെ യോഗത്തിൽ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. വാർഡ് അംഗം യു.എസ്. സുജിത്ത്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രാജേന്ദ്രൻ, നഗരൂർ പഞ്ചായത്ത് പ്രസിഡൻറ് എം. രഘു, പഴയകുന്നുമ്മൽ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ പി. ലാലി, വി. ധരളിക, മുൻ പഞ്ചായത്ത് പ്രസിഡൻറ് എൻ. നാരായണൻ, കെ. നളിനൻ, ടി.എം. ഉദയകുമാർ, സി. ബാബു, എ. ആരാധന, സീമാതമ്പി, ഡി. ഉപേന്ദ്രൻ, വിജയദാസ്, എം.ആർ. സുനിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.