കിളിമാനൂർ: കെ.എസ്.ആർ.ടി. സി ഡിപ്പോയിലെ വിദ്യാർഥികൾക്കായുള്ള കൺെസഷൻ കൗണ്ടർ രണ്ടാഴ്ചയിലേറെയായി തുറക്കാറില്ലെന്ന പരാതിയുമായി കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. ആഴ്ചയിൽ മൂന്നു ദിവസം തുറന്ന് പ്രവർത്തിക്കണമെന്നാണ് നിയമം. എന്നാൽ, ഫെബ്രുവരി മധ്യത്തോടെ അടച്ച കൗണ്ടർ ഇതുവരെയും തുറന്നിട്ടില്ല. ഇതുമൂലം കോളജ് വിദ്യാർഥികൾക്കടക്കം അമിത തുക നൽകി യാത്ര ചെയ്യേണ്ട സാഹചര്യമാണ് നില നിൽക്കുന്നതെന്നും, അടിയന്തിരമായി കൗണ്ടർ തുറന്നില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജി.ജി. ഗിരികൃഷ്ണൻ, കെ.എസ്.യു ജില്ല സെക്രട്ടറി ആദേഷ് എന്നിവർ അറിയിച്ചു. കവലയൂർ--പുന്നയ്ക്കാട്ടുകോണം-കൊടിതൂക്കിയകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു -1.86 കി.മീ.റോഡിന് 82,08,648 രൂപ ചെലവിട്ടു -അഞ്ചുവർഷത്തെ മെയിൻറനൻസ് കരാറുകാരൻ ചെയ്യും വർക്കല: കവലയൂർ-പുന്നക്കാട്ട് കോണം-കൊടിതൂക്കിയ കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരമാണ് 1.86കിലോമീറ്റർ റോഡ് പുതുതായി നിർമിച്ചത്. അഞ്ചുവർഷത്തെ മെയിൻറനൻസ് എഗ്രിമെൻറ് ഉൾപ്പെടെയാണ് റോഡ് പൂർത്തീകരിച്ചത്. 82,08,648 രൂപ ചെലവിട്ടാണ് പണി പൂർത്തിയാക്കിയത്. റോഡിനൊപ്പം ഇരുവശത്തും കലുങ്കും, ഓടയും നിർമിച്ചിട്ടുണ്ട്. അടുത്ത അഞ്ചു വർഷത്തെ മെയിൻറനൻസ് കരാറുകാരൻതന്നെ നിർവഹിക്കും. ഡോ. എ. സമ്പത്ത് എം.പിയും, ബി. സത്യൻ എം.എൽ.എയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ബി. സത്യൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. എക്സി. എൻജിനീയർ ശിവകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ് കുമാർ, വാർഡ് അംഗം ഓമന സി.പി, ജില്ല പഞ്ചായത്ത് അംഗം എസ്. കൃഷ്ണൻകുട്ടി, എസ്. അമ്പിളി പ്രകാശ്, എ. നഹാസ്, ലിസി വി. തമ്പി, മാവിള വിജയൻ, രേണുക എന്നിവർ സംസാരിച്ചു. റോഡ് നിർമാണം പൂർത്തിയാക്കാൻ സ്ഥലം വിട്ടു തന്ന നാട്ടുകാരെയും, പദ്ധതിയോട് സഹകരിച്ചവരെയും ബി. സത്യൻ എം.എൽ.എ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.