തിരുവനന്തപുരം: പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ചുവടുപിടിച്ച് പ്രയോഗം. മുഖ്യമന്ത്രി പുറത്താക്കിയത് മാധ്യമ പ്രവർത്തകരെ ആണെങ്കിൽ ഇവിടെ സിറ്റി പൊലീസ് കമീഷണർ 'ഗെറ്റൗട്ട്' അടിച്ചത് അസിസ്റ്റൻറ് കമീഷണറെയാണ്. പ്രതിമാസ ക്രൈം കോണ്‍ഫറന്‍സില്‍നിന്നാണ് അസിസ്റ്റൻറ് കമീഷണറെ സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് അപമാനിച്ച് ഇറക്കിവിട്ടത്. ശനിയാഴ്ച നടന്ന യോഗത്തിൽ എ.സിക്ക് കീഴിലുള്ള ചില കേസുകളുടെ ഫയലുകൾ രണ്ടു ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്ന് പി. പ്രകാശ് ആവശ്യപ്പെട്ടു. എന്നാല്‍, കോടതി ഉത്തരവുകള്‍ ഉള്‍പ്പെടെ നിരവധി ജോലികൾ ചെയ്തുതീർക്കാനുള്ളതിനാൽ റിപ്പോർട്ടുകൾ സമർപ്പിക്കാൻ സാവകാശം വേണമെന്നായിരുന്നു എ.സിയുടെ നിലപാട്. ഇതോടെ നിങ്ങള്‍ക്ക് ഈ പണി ചേര്‍ന്നതല്ലെന്നും ജോലി മതിയാക്കി വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും കമീഷണർ പറഞ്ഞു. തുടർന്ന് എ.സി തെൻറ നിലപാട് യോഗത്തിൽ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും മീറ്റിങ്ങിൽനിന്ന് പുറത്തുപോകാനായിരുന്നു നിർദേശം. എസ്.ഐമാരുള്‍പ്പെടെ 50 ഓളം ജൂനിയർ പൊലീസ് ഓഫിസർമാരുടെ മുന്നില്‍ െവച്ചായിരുന്നു സിറ്റി പൊലീസ് കമീഷണറുടെ അധിക്ഷേപം. ഇതോടെ യോഗത്തിൽനിന്ന് എ.സി ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.