തുല്യനീതിക്കായി എൽ.ഡി.സി ഉദ്യോഗാർഥികളുടെ സമരം എട്ടാം ദിവസത്തിലേക്ക്​

തിരുവനന്തപുരം: മൂന്നു വർഷമെന്ന റാങ്ക് ലിസ്റ്റ് കാലാവധി ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റിെല ഉദ്യോഗാർഥികൾ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. 2015 മാർച്ച് 31ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റ് പ്രകാരം നിയമനമാരംഭിച്ചത് 2015 ഒക്ടോബറിലാണ്. പ്രാബല്യത്തിലുണ്ടായിരുന്നെങ്കിലും ഇൗ ആറു മാസക്കാലം പട്ടിക നിർജീവമായിരുന്നു. ആറു മാസം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, മുൻ റാങ്ക് ലിസ്റ്റുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിയമനം മാത്രമാണ് നടന്നിരിക്കുന്നതെന്ന് ഭാരവാഹികൾ പറയുന്നു. മാർച്ച് 31ന് പട്ടികയുടെ കാലാവധി അവസാനിക്കാനിരിക്കെ ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ ജോലി സ്വപ്നമാണ് പൊലിയുന്നത്. ഇൗ സാഹചര്യത്തിലാണ് മൂന്നു വർഷമെന്ന കാലപരിധിയിൽ തുല്യനീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഉദ്യോഗാർഥികളുടെ സമരം. രണ്ട് ജില്ലകളിലുള്ളവരാണ് കഴിഞ്ഞ ഒേരാ ദിവസവും സമരത്തിനുണ്ടായിരുന്നത്. എന്നാൽ, തിങ്കളാഴ്ച മുതൽ മുഴുവൻ ജില്ലകളിലുള്ളവരെയും സെക്രട്ടേറിയറ്റിന് മുന്നിൽ അണിനിരത്താനാണ് അസോസിയേഷ​െൻറ തീരുമാനം. 23,792 പേർ മുഖ്യപട്ടികയിൽ ഉൾപ്പെട്ട ലിസ്റ്റിൽ ഇതുവരെ 35 ശതമാനത്തിൽ താഴെ മാത്രമാണ് നിയമനം. അതായത് 9642 പേർക്ക് താഴെ മാത്രമാണ് നിയമനം ലഭിച്ചത്. മുൻ ലിസ്റ്റുമായി താരതമ്യം ചെയ്യുേമ്പാൾ നിയമനങ്ങളിലെ കുറവ് 2486 ആണ്. ഒാരോ ജില്ലയിലും ഇൗ കുറവ് പ്രകടമാണ്. ഇവരിൽ കൂടുതലും വനിതകളാണ്. കഴിഞ്ഞ സർക്കാർ കഴിഞ്ഞ ലിസ്റ്റിലെ പ്രതീക്ഷിത ഒഴിവുകൾ സൂപ്പർ ന്യൂമററി നൽകിയത് മൂലം 1600ഒാളം നിയമനങ്ങൾ തുടക്കത്തിലേ ഇൗ പട്ടികയിലുള്ളവർക്ക് നഷ്ടപ്പെട്ടിരുന്നു. തങ്ങളുടേതല്ലാത്ത കാരണത്താലാണ് ഇപ്പോൾ നിയമനം നഷ്ടപ്പെടുന്നത്. മുൻ ലിസ്റ്റിന് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നൽകിയത് മൂലം നിലവിലെ റാങ്ക് ലിസ്റ്റിന് നഷ്ടപ്പെട്ട ഒഴിവുകൾ തിരിച്ചു നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം എൽ.ഡി ക്ലർക്ക് കാഡറിൽ അത്യാവശ്യം വേണ്ട തസ്തികകൾ പോലും സൃഷ്ടിച്ചിട്ടില്ല. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇനിയും ക്ലറിക്കൽ കാഡർ ഉൾപ്പെടുത്തിയിട്ടില്ല. ഇതുമൂലം പ്രിൻസിപ്പൽമാർക്ക് ഭാരിച്ച ജോലിയാണുള്ളത്. തദ്ദേശ വകുപ്പിലെ എൻജിനീയറിങ് വിഭാഗത്തിൽ ക്ലറിക്കൽ തസ്തികയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.