ത്രിപുരയിലേത് മറയില്ലാത്ത ഫാഷിസം, സി.പി.എം കണ്ണുതുറക്കണം -സി.പി. ജോൺ തിരുവനന്തപുരം: മറയില്ലാത്ത ഫാഷിസത്തിെൻറ മുന്നേറ്റമാണ് ത്രിപുരയിൽ കാണുന്നതെന്നും തെരഞ്ഞെടുപ്പിലെ തിരിച്ചടി സി.പി.എമ്മിന് മാത്രം കിട്ടിയതാണെന്ന് കരുതരുതെന്നും സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍. ഇന്ത്യയിലെ ഇടതുപക്ഷം വലിയ പ്രതിസന്ധിയിലാണ്. എന്നാൽ, ഇത് സി.പി.എമ്മിെൻറ പരാജയമായി സി.എം.പി കാണുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സി.പി.എമ്മാണ് പരാജയപ്പെട്ടതെങ്കിലും രാജ്യത്തെ ഇടതുപക്ഷത്തെ ഒന്നാകെ തുടച്ചുനീക്കാനുള്ള ശ്രമം നടക്കുകയാണ്. ലെനിെൻറ പ്രതിമ തകർക്കുെന്നന്നത് അടിസ്ഥാനപരമായി പുരോഗമന പ്രസ്ഥാനങ്ങൾക്ക് നേരെയുള്ള ൈകയേറ്റമാണ്. സി.പി.എം സ്വീകരിച്ച തെറ്റായ രാഷ്ട്രീയനയം തിരുത്താതെ ലെനിെൻറ പ്രതിമ മാത്രമല്ല, ഇന്ത്യയിലെ ഇടതുപക്ഷത്തെപ്പോലും രക്ഷിക്കാനാവില്ല. രാജ്യത്ത് ജനാധിപത്യശക്തികളുടെ സാന്നിധ്യം ഉറപ്പുവരുത്തേണ്ടത് ഇടതുപക്ഷത്തിെൻറ ബാധ്യതയാണ്. ഇനിയെങ്കിലും സി.പി.എം കണ്ണുതുറക്കണം. അമ്മയെയും അച്ഛനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഞാൻ അനാഥനായേ എന്ന്് നിലവിളിക്കുന്നയാളെപ്പോലെയാണ് ഇപ്പോൾ സി.പി.എമ്മിെൻറ സ്ഥിതി. സീതാറാം യെച്ചൂരിക്കുപോലും പാർട്ടിക്കകത്ത് രക്ഷയില്ല. നിലവിെല സാഹചര്യം മനസ്സിലാക്കുന്നതിനായി സി.എം.പി നേതൃസംഘം അടുത്ത ആഴ്ച ത്രിപുര സന്ദർശിക്കും. മാണി കുറ്റക്കാരനല്ലെന്ന വിജിലൻസ് റിപ്പോർട്ട് യു.ഡി.എഫിന് കിട്ടിയ അംഗീകാരമായാണ് കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.