പുനലൂർ: സ്വയംതൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ രാഷ്ട്രീയക്കാരുടെ പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കിയ പ്രവാസി സുഗതെൻറ കുടുംബത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഖില കേരള വിശ്വകർമ മഹാസഭ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സുഗതെൻറ കുടുംബത്തിന് പ്രാഥമിക നഷ്ടപരിഹാരമായി 25 ലക്ഷം അനുവദിക്കുക, കുടുബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുക, സുഗതെൻറ പണിശാല അതേസ്ഥലത്ത് പ്രവർത്തിക്കാൻ അനുമതി നൽകുക, മരണത്തിന് ഉത്തരാദികളെ കണ്ടെത്തി ശിക്ഷിക്കുക എന്നീ ആവശ്യങ്ങൾ നിവേദനമായി മുഖ്യമന്ത്രിക്ക് നൽകി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർക്കും നിവേദനം നൽകി. മഹാസഭ പ്രസിഡൻറ് പി.ആർ. ദേവദാസ്, സെക്രട്ടറി എൻ. ശിവദാസൻ, സംസ്ഥാന കൗൺസിൽ അംഗം കെ. പുരുഷോത്തമൻ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.