'കോടതി ഉത്തരവ്​ സ്വാഗതാർഹം'

കൊല്ലം: ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈകോടതി ഉത്തരവിനെ കൊടിക്കുന്നിൽ സുരേഷ് എം.പി സ്വാഗതംചെയ്തു. കൊലക്ക് പിന്നിലെ യഥാർഥ പ്രതികളെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം സഹായകമാവും. ബിനാമി പ്രതികളെ ഏർപ്പെടുത്തി യഥാർഥ പ്രതികളെ കേസിൽനിന്ന് രക്ഷപ്പെടുത്താനുള്ള കഴിഞ്ഞകാല നീക്കങ്ങൾ ഷുഹൈബ് വധത്തിലും ആവർത്തിക്കാനാണ് സി.പി.എം തീരുമാനിച്ചിട്ടുള്ളത്. ഇതിനെ തുടക്കംമുതലേ പ്രതിരോധിക്കാൻ കോൺഗ്രസ് നടത്തിയ പ്രക്ഷോഭത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാൽനട പ്രചാരണജാഥ കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികൾ 14ന് നടത്തുന്ന രാജ്ഭവൻ മാർച്ചി​െൻറ പ്രചാരണാർഥം കാൽനട ജാഥ നടത്തി. കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സബിതാബീഗം, എം.എ. സത്താർ, എസ്. അേശാക്കുമാർ, ടി.ജി. ഷാജി എന്നിവർ വിവിധകേന്ദ്രങ്ങളിൽ സംസാരിച്ചു. പരിപാടികൾ ഇന്ന് പടിഞ്ഞാറെ കൊല്ലം അഥീന പബ്ലിക് സ്കൂൾ: സജി പരവൂർ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ സജി പരവൂർ സ്മൃതി -സൗജന്യ മെഡിക്കൽ ക്യാമ്പ് -രാവിലെ 8.00, അനുസ്മരണ സമ്മേളനം -വൈകു. 6.30.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.