തോൽവിയിൽ പരസ്പരം ദുഃഖിച്ച്്്്്്്്്്്്് തിരുവനന്തപുരം: കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ സമ്മേളനങ്ങൾ കഴിഞ്ഞപ്പോൾ സി.പി.െഎ മന്ത്രിമാരും കൊള്ളില്ല, സി.പി.എം മന്ത്രിമാരും കാശിനു കൊള്ളില്ല. സി.പി.െഎയുടെ സമ്മേളനങ്ങളിൽ സി.പി.എം മന്ത്രിമാർ ഒന്നിനും കൊള്ളില്ല എന്നാണ് ആരോപണം വന്നത്. സി.പി.എം സമ്മേളനങ്ങളിലാകെട്ട സി.പി.െഎയുടെ നാലുമന്ത്രിമാരും മോശം. ഇങ്ങനെ ഒരു മന്ത്രിസഭ എന്തിനെന്ന് വി.ഡി. സതീശൻ. കേരളത്തിൽ മുഖ്യമന്ത്രിയും കേന്ദ്രത്തിൽ പ്രധാനമന്ത്രിയും നിർദേശിക്കുന്നത് കേട്ടിരിക്കുക മാത്രമാണ്, മന്ത്രിമാരുടെ ജോലിയെന്നു സതീശൻ പറഞ്ഞിട്ടും ഭരണപക്ഷത്ത് പ്രതികരണമൊന്നും ഉണ്ടായില്ല. തങ്ങൾക്കു പറയാനാകാത്തത് സതീശൻ പറഞ്ഞുവെന്ന അംഗങ്ങളുടെ മുഖഭാവം ഒരുപക്ഷേ തോന്നലാകാം. ഒന്നും മിണ്ടാനാകാത്ത മന്ത്രിസഭായോഗത്തിൽ വെറുതെ ചെന്നിരുന്ന് ബിസ്കറ്റും തിന്നുപോകേണ്ട ൈദന്യത ഒഴിവാക്കാനാണ് പലമന്ത്രിമാരും ആ സമയം മറ്റു പരിപാടികൾക്ക് പോകുന്നതെന്ന് വി.പി. സജീന്ദ്രെൻറ പരിഹാസം. ക്വോറം തികക്കാൻ മന്ത്രിസഭയിലേക്ക് ബംഗാളികൾ വരുമോയെന്നാണ് സജീന്ദ്രെൻറ ഭയം. പണ്ട് ഡി.വൈ.എഫ്.െഎ 'കേരളം ഞങ്ങൾ ബംഗാളാക്കും' എന്നു മുദ്രാവാക്യം വിളിച്ചതും സജീന്ദ്രെൻറ ഒാർമയിലുണ്ട്. അങ്ങനെ ഇപ്പോൾ കേരളം ബംഗാളികളുടെ സ്വന്തം നാടായി! സി.പി.എം കേരളഘടകത്തിെൻറ പിടിവാശിമൂലം ത്രിപുരയും ബി.ജെ.പി കൊണ്ടുപോയതിൽ എൻ.എ നെല്ലിക്കുന്ന് ദുഃഖിച്ചു. ഇന്ത്യയെന്നാൽ ധർമടവും മട്ടന്നൂരും തലശ്ശേരിയും മാത്രമല്ല. സംശയമുണ്ടെങ്കിൽ സഭയിലെ ആസ്ഥാന കവിയായ മന്ത്രി സുധാകരനോടു ചോദിക്കൂ. കവി പാടുന്നു, 'ഞാൻ ജീവിക്കുന്നു എന്നതു മാത്രമല്ല, പ്രപഞ്ചം ജീവിക്കുന്നു എന്നതാണ് ജീവിതം' . കവിത പിണറായിക്കുള്ള മറുപടിയാണെന്നാണ് നെല്ലിക്കുന്നിെൻറ വ്യംഗ്യം. നിയമസഭയിൽ ത്രിപുരയിലെ തോൽവിയിൽ പരസ്പരം ദുഃഖിക്കുന്നവരായിരുന്നു എല്ലാവരും. എൽ.ഡി.എഫ് അംഗങ്ങൾ കോൺഗ്രസിെൻറ തോൽവിയിൽ ദുഃഖിച്ചു. യു.ഡി.എഫ് അംഗങ്ങളാകെട്ട, സി.പി.എമ്മിെൻറ തോൽവിയിലും. എന്നാൽ, സ്വന്തം പാർട്ടിയുടെ തോൽവിയിൽ പിണറായി വിജയന് അഭിമാനമായിരുന്നു. പാർട്ടിയുടെ ഭരണം അഭിമാനാർഹമായിരുന്നു. തോൽവി, കോൺഗ്രസുകാെരല്ലാം ബി.ജെ.പിയിലേക്കു പോയതിനാൽ സംഭവിച്ചു. സി.പി.എമ്മിെൻറ കൊലപാതക രാഷ്ട്രീയത്തെ ഭയന്നിട്ടാണ് ചില കോൺഗ്രസുകാർ ബി.ജെ.പിയിൽ അഭയം തേടിയതെന്ന സതീശെൻറ ന്യായീകരണത്തിനും പിണറായിയുെട മറുപടി പരിഹാസമായിരുന്നു-'മറ്റുള്ളവരുടെ മേൽ കുറ്റം ചൊരിയാതെ, പാർട്ടി നേതൃത്വത്തെ തിരുത്താൻ നോക്കൂ'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.