സ്വപ്നക്കൂടിന് സഹായഹസ്തവുമായി കുടുംബശ്രീ കൂട്ടായ്മ

ചവറ: നിർധന കുടുംബത്തിന് ആശ്രയമൊരുക്കുന്ന സ്വപ്നക്കൂടിന് സഹായഹസ്തവുമായി കുടുംബശ്രീ വനിതകളെത്തി. പന്മന ഗ്രാമപഞ്ചായത്തിലെ മുല്ലക്കേരി സതീഷ് ഭവനത്തിൽ അർബുദബാധിതനായ സതീഷ് കുമാറിനും കുടുംബത്തിനുമാണ് ജനകീയ കൂട്ടായ്മയിൽ വീട് നിർമിച്ചു നൽകുന്നത്. പ്രദേശത്തെ വിശ്വ ദുർഗ സമിതി ഏറ്റെടുത്ത നിർമാണ പദ്ധതിക്ക് വാർഡിലെ 20 കുടുംബശ്രീ ഗ്രൂപ്പുകൾ സമാഹരിച്ച സഹായമാണ് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. നിയാസ് സഹായം ഏറ്റുവാങ്ങി. ജില്ല പഞ്ചായത്തംഗം ശോഭ ഉദ്ഘാടനം ചെയ്തു. സഹായമെത്തിച്ച കുടുംബശ്രീ ഗ്രൂപ്പുകൾക്കുള്ള പച്ചക്കറി വിത്തുകൾ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെ. അനിൽ കൈമാറി. വാർഡ് അംഗം നാസിമുദ്ദീൻ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷാറാണി, ഷാഹിദ, ശ്രീജ, സുശീല, സമിതി ഭാരവാഹികളായ ഉണ്ണി വട്ടത്തറ, അനിൽകുമാർ, വിജയൻ നായർ, മഹേന്ദ്രൻ പിള്ള, ശശിധരൻ നായർ, രാജേന്ദ്രൻ, രാജൻ ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.