ഇരവിപുരം: അയത്തിൽ പ്രദേശത്ത് ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടിത്തുടങ്ങി. കിളികൊല്ലൂർ സൗത്ത് ഡിവിഷനിലെ അനുഗ്രഹനഗർ, സാദത്ത് നഗർ എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. വേനൽക്കാലത്ത് കിണറുകൾ വറ്റുമ്പോൾ ഇവിടുത്തുകാർക്ക് ആശ്രയം ജല അതോറിറ്റിയുടെ പൈപ്പുകളിലൂടെ ലഭിക്കുന്ന വെള്ളമായിരുന്നു. ഇപ്പോൾ അതും നിലച്ചിരിക്കുകയാണ്. പ്രദേശത്ത് രണ്ടു പഞ്ചായത്ത് കിണറുകളുണ്ട്. ഇത് വൃത്തിയാക്കി സ്ഥാപിച്ചാൽ കുടിവെള്ളം വിതരണം ചെയ്യാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തരമായി കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുബയിൽ തുണ്ടുവിള, അയത്തിൽ നിസാം, ബാബു, ഷഹാൽ എന്നിവരുടെ നേതൃത്വത്തിൽ കലക്ടർ, മേയർ, ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.