ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്

കരുനാഗപ്പള്ളി: ചെറിയഴീക്കൽ വിജ്ഞാന സന്ദായിനി ഗ്രന്ഥശാലയിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും വിഡിയോ പ്രദർശനവും സംഘടിപ്പിച്ചു. എക്സൈസ് വകുപ്പി​െൻറ സഹകരണത്തോടെ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ‍്യക്ഷ എസ്. സുഹാസിനി ഉദ്ഘാടനം ചെയ്തു. എക്സൈസ് സി.ഐ പി.എൽ. വിജിലാൽ വിഷയം അവതരിപ്പിച്ചു. കെ. സത്യരാജൻ അധ‍്യക്ഷത വഹിച്ചു. എ. പ്രദീപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി ബോണി, കെ. രാജേഷ് ലാൽ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എം. സുരേഷ് കുമാർ, പി. പത്മാദേവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.