കലാഭവൻ മണി ചരമവാർഷികം

തിരുവനന്തപുരം: കലാഭവൻ മണിയുടെ രണ്ടാം ചരമവാർഷികം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ആചരിക്കാൻ തീരുമാനിച്ചതായി കലാഭവൻമണി സേവന സമിതി ചാരിറ്റബിൾ സൊസൈറ്റി സ്ഥാപക പ്രസിഡൻറ് അജിൽ മണിമുത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച മെഡിക്കൽ കോളജിൽ അന്നദാനവും കാൻസർ രോഗികൾക്ക് ധനസാഹയവും നൽകും. വൈകീട്ട് 5.30ന് ഉള്ളൂർ ജങ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. െഡപ്യൂട്ടി സ്പീക്കർ വി. ശശി, ബി. സത്യൻ എം.എൽ.എ, സിനിമാതാരം േപ്രംകുമാർ എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സജികുട്ടൻ, മുകേഷ്, ബിജു എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.