അവഗണനയുടെ നാല് പതിറ്റാണ്ടുകൾ; പള്ളിമുക്ക്-ആസാദ് റോഡ് ഇപ്പോഴും ചെമ്മൺപാത കല്ലറ: പതിറ്റാണ്ടുകളുടെ അവഗണനയിൽ ചെമ്മൺനിറം മാറാതെ പള്ളിമുക്ക്-ആസാദ് റോഡ്. കല്ലറ പഞ്ചായത്തിലെ കുറിഞ്ചിലക്കാട് പള്ളിക്ക് കിഴക്കുവശത്ത് കൂടി പോകുന്ന പള്ളിമുക്ക്-ആസാദ് റോഡിന് ഏകദേശം നാല് പതിറ്റാണ്ടിെൻറ പഴക്കമുണ്ട്. നാട്ടുകാരുടെ ശ്രമദാനത്തിലൂടെ നാല് കിലോമീറ്റര്‍ റോഡ് നിർമിച്ച് പഞ്ചായത്തിന് കൈമാറുകയായിരുന്നു. അന്നുമുതൽ ഉയരുന്ന ആവശ്യമാണ് റോഡ് ടാർ ചെയ്യണമെന്നത്. എന്നാൽ, പഞ്ചായത്ത് ഭരണസമിതികൾ പലതുകഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. കല്ലറ പഞ്ചായത്തിലെ കുറിഞ്ചിലക്കാട്, അരുവിപ്പുറം വാർഡുകളിലൂടെയാണ് ഈ ചെമ്മൺപാത കടന്നുപോകുന്നത്. ഇക്കാലത്തിനിടയിൽ ഒരു മരാമത്ത് പണിയും റോഡില്‍ നടന്നിട്ടില്ല. വിദ്യാർഥികളും ജോലിക്കാരുമുൾെപ്പടെ ഉള്‍പ്പെടെ അനേകംപേര്‍ ദിവസവും ഇതുവഴിയാണ് യാത്രചെയ്യുന്നത്. റോഡ് അവസാനിക്കുന്ന ഭാഗത്തെ തോടിന് കുറുകെ പാലം കെട്ടിയാല്‍ മുതുവിളയുമായി ബന്ധിപ്പിക്കാം. എന്നാൽ, നാട്ടുകാരുടെ ഇൗ ആവശ്യവും അധികൃതർ കണ്ടില്ലെന്ന് നടിച്ചു. വേനലില്‍ പൊടിക്കളമാകുന്ന റോഡ് മഴക്കാലത്ത് ചളിക്കെട്ടാകും. ഇൗസമയം നിരവധി വാഹനങ്ങള്‍ തെന്നിമറിഞ്ഞ് അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്. നിലവിൽ പഞ്ചായത്തിെൻറ അവഗണനക്കെതിരെ പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് സമരപരിപാടികൾക്ക് ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.