തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാച്ച് ഡീലേഴ്സ് ആൻഡ് ടെക്നീഷ്യൻസ് അസോ. ബുധനാഴ്ച സെക്രേട്ടറിയറ്റ് മാർച്ച് നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പുനലൂർ ബാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്ത് മുനിസിപ്പൽ കോർപറേഷനുകളിലെ കടകളുടെ ലൈസൻസ് ഫീസ് കുറക്കുക, വാച്ച് ടെക്നീഷ്യന്മാരെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിക്കുകയും ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്യുക, ക്ഷേമനിധി ബോർഡ് രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ചിദംബരൻ അമ്പലപ്പുഴ, സുനിൽകുമാർ വട്ടപ്പാറ, കാട്ടാക്കട ജയകുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.