ഉൽപതിഷ്ണു സമൂഹചരിത്രം ഇനിയും വായിക്കപ്പെടേണ്ടതുണ്ട് ^കെ. കെ. ബാബുരാജ്

ഉൽപതിഷ്ണു സമൂഹചരിത്രം ഇനിയും വായിക്കപ്പെടേണ്ടതുണ്ട് -കെ. കെ. ബാബുരാജ് തിരുവനന്തപുരം: ഉൽപതിഷ്ണു സമൂഹത്തി​െൻറ ചരിത്രം ഇനിയും വായിക്കപ്പെടേണ്ടതുണ്ടെന്ന് സമൂഹിക പ്രവർത്തകനും ചിന്തകനുമായ കെ. കെ. ബാബുരാജ്. 'സാബിഖുൻ ബിൽ ഹൈറാത്ത്' തലക്കെട്ടിൽ എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ഹസനുൽ ബന്ന, മാൽക്കം എക്സ്, ആലി മുസ്ലിയാർ- അനുസ്മരണം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ആദിൽ .എ, സംസ്ഥാന സമിതി അംഗം റമീസ് വേളം എന്നിവർ വിഷയാവതരണം നടത്തി. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് റഹ്മാൻ അഹ്സരി അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ജില്ല പ്രസിഡൻറ് മുഫീദ കണിയാപുരം, ജില്ല സെക്രട്ടറി നജീബ് പാലോട്, റിസർച്ച് വിങ് കൺവീനർ അമീൻ ചുള്ളിമാനൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.