കഴക്കൂട്ടം: പോത്തൻകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യുവാവിെൻറ നഗ്നതപ്രദർശനം. സംഭവത്തിൽ അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം. വനിത യാത്രക്കാർ അടക്കം നിരവധി പേർ നോക്കിനിൽക്കെയാണ് സംഭവം. ഞായറാഴ്ച വൈകീട്ട് മൂന്നോടെ ആരംഭിച്ച യുവാവിെൻറ പ്രകടനം ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. നഗ്നത പ്രദർശിപ്പിച്ച് സ്ത്രീകളും വിദ്യാർഥിനികളും അടക്കമുള്ള യാത്രക്കാരുടെ അടുത്തേക്ക് യുവാവ് പാഞ്ഞടുക്കുകയായിരുന്നു. എന്നാൽ, പൊലീസിൽ അറിയിക്കുന്നതടക്കമുള്ള ഒരുവിധ നടപടികളും അധികൃതർ സ്വീകരിച്ചില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. സ്ത്രീ സുരക്ഷക്ക് ഏറെ പ്രാധാന്യം കൽപിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഡിപ്പോ അധികൃതരുടെ നടപടി പ്രതിഷേധത്തിനിടയാക്കി. ഒടുവിൽ പൊലീസിൽ അറിയിക്കുമെന്ന് ഒരു യാത്രക്കാരൻ അറിയിച്ചതോടെയാണ് യുവാവ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.